മദ്രസയിലേക്ക് പോകുന്നതിനിടെ തെരുവുനായ്ക്കള്‍ വളഞ്ഞു; കൈ വീശിയും നിലവിളിച്ചും നായക്കൂട്ടങ്ങളെ പിന്തിരിപ്പിച്ച് പത്താം ക്ലാസുകാരന്‍; കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-10-06 12:29 GMT

പാനൂര്‍: മദ്രസയിലേക്ക് പോകുന്നതിനിടെ തെരുവുനായ്ക്കള്‍ വളഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാര്‍ത്ഥി. മേക്കുന്നില്‍ മൂര്യന്റവിട അര്‍വ അബ്ദുല്‍ റസാഖ് (15) ആണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തെരുവനായ്ക്കള്‍ എത്തിയപ്പോള്‍ കൈ വീശിയും നിലവിളിച്ചും കൂട്ടങ്ങളെ പിന്തിരിപ്പുക്കുകയായിരുന്നു ആ പത്താം ക്ലാസുകാരന്‍. തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അര്‍വ പഠിക്കുന്നത്.

കഴിഞ്ഞ ദിവസം കടവത്തൂരിലും സമാനമായ സംഭവം നടന്നു. വീട്ടുമുറ്റത്ത് സൈക്കിളുമായി ഇറങ്ങിയ യുകെജി വിദ്യാര്‍ഥിയെ തെരുവുനായ് പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. പനങ്ങാട്ട് കുനിയിലെ ഷൗക്കത്തലിയുടെ മകന്‍ മുഹമ്മദ് ഫാസിം (മൗണ്ട് ഗൈഡ് സ്‌കൂള്‍, പെരിങ്ങത്തൂര്‍) ആയിരുന്നു അത്. ഫാസിം സൈക്കിള്‍ ഉപേക്ഷിച്ച് വീടിനകത്തേക്ക് ഓടിയതോടെ അപകടം ഒഴിവായി. പാനൂരിനും പരിസര പ്രദേശങ്ങള്‍ക്കുമൊട്ടാകെ തെരുവുനായ ശല്യം ശക്തമായതോടെ നാട്ടുകാര്‍ അധികൃതരോട് അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News