കോളജ് വിദ്യാര്‍ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ; സംഭവം തിരുവനന്തപുരത്ത്

Update: 2025-09-25 17:44 GMT

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കൽ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്. അടുത്ത ദിവസം നടക്കാനിരുന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ മാനസിക വിഷമം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് സ്ഥലത്തുനിന്ന് കണ്ടെടുത്തു.

ബുധനാഴ്ച രാത്രിയാണ് അനഘയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News