വാനോളം ഉയരത്തിൽ..'; നടിപ്പിൻ നായകന്റെ 50-ാം ജന്മദിനം; മേട്ടുക്കട എല്‍.പി. സ്‌കൂളില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം: തമിഴിലെ എക്കാലത്തെയും പ്രിയ നടന്‍ സൂര്യയുടെ 50-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മേട്ടുക്കട എല്‍.പി. സ്‌കൂളില്‍ സൂര്യ ഫാന്‍സ് വിവിധ പരിപാടി സംഘടിപ്പിച്ചു. വി കെ പ്രശാന്ത് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. അതുപോലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളും ഭിന്നശേഷി കുട്ടികള്‍ക്ക് വീല്‍ചെയര്‍ വിതരണവും നടത്തി.
തുടര്‍ന്നും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സൂര്യ ഫാന്‍സിന് ഇനിയും സംഘടിപ്പിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം നടന്‍ സൂര്യയ്ക്ക് അമ്പതാം ജന്മദിനം ആശംസകളും നേരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി.ശേഷം, സൂര്യ ഫാന്‍സിന്റെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി നൽകി. തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ മാധവദാസ്, സ്‌കൂള്‍ അധികൃതര്‍, സൂര്യഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.