പാലക്കാട് ഉപതെരഞ്ഞെടുപ്പ്; വിവി പാറ്റിൽ സാങ്കേതിക തകരാർ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് വോട്ട് ചെയ്യാതെ മടങ്ങി; പോളിംഗ് ഒരു മണിക്കൂർ വൈകി; പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-11-20 03:13 GMT
പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് വോട്ട് ചെയ്യാതെ മടങ്ങി. പാലക്കാട് 88ാം നമ്പർ ബൂത്തിലാണ് സരിന് വോട്ട് ചെയ്യാൻ എത്തിയത്. എന്നാൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിംഗ് ഒരു മണിക്കൂർ വൈകി. ഇത്തോടെയാണ് സാറിന് വോട്ട് ചെയ്യാതെ മടങ്ങിയത്. വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ആരംഭിച്ചു.
ഇതോടെ 184 ബൂത്തുകളിലും പോളിംഗ് ആരംഭിച്ചിരിക്കുകയാണ്. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. ബൂത്തുകളിലെല്ലാം നീണ്ട നിരയാണ് കാണപ്പെട്ടത്. രാവിലെ 6 മണി മുതല്‍ ബൂത്തുകളില്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. വോട്ടെണ്ണല്‍ 23 ന് നടക്കും