പത്തനാപുരത്ത് വാഹനം തടഞ്ഞ് നിർത്തി ഓട്ടോഡ്രൈവറെ പൂക്കടക്കാരൻ കുത്തികൊലപ്പെടുത്തി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ; അരും കൊലക്ക് കാരണം വ്യക്തിവൈരാഗ്യം
കൊല്ലം: പത്തനാപുരത്ത് ഓട്ടോഡ്രൈവറെ പൂക്കടക്കാരൻ ഓട്ടോഡ്രൈവറെ കുത്തികൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ. തമിഴ്നാട് സ്വദേശി ലക്ഷ്മണൻ ആണ് ഓട്ടോഡ്രൈവറായ മൈലം സ്വദേശി രഞ്ജിത്തിനെയാണ് ഓട്ടോ തടഞ്ഞുനിർത്തി കുത്തിക്കൊന്നത്.
കഴിഞ്ഞ ദിവസം രാത്രി ഓട്ടോ ഡ്രൈവറായ രഞ്ജിത്തിനെ ലക്ഷ്മണൻ ഓട്ടോ തടഞ്ഞു നിർത്തിയ ശേഷം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ രഞ്ജിത്തിന് തലയിലും കഴുത്തിലും ആഴത്തിൽ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ രഞ്ജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
തമിഴ്നാട് സ്വദേശിയായ ലക്ഷ്മണന് വർഷങ്ങളായി തലവൂർ രണ്ടാലുംമൂട്ടിൽ പൂക്കട നടത്തുകയാണ് . പ്രദേശവാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് തലവൂരിലാണ് താമസിച്ചിരുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകി. കുന്നിക്കോട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കി ഇയാളെ റിമൻഡ് ചെയ്തു.