ഇടുക്കി അടിമാലിയിൽ വൻ കഞ്ചാവ് വേട്ട; വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ; വാഹനവും കസ്റ്റഡിയിലെടുത്തു
അടിമാലി: വില്പനയ്ക്കായി എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലിയിലാണ് സംഭവം നടന്നത്. പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മച്ചിപ്ലാവിന് സമീപം വെച്ചാണ് അടിമാലി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ ക നിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് പ്രതികളെ പിടികൂടിയത്.
നേര്യമംഗലം 46 ഏക്കർ സ്വദേശി തണ്ടയിൽ ഷമീർ അഷ്‌റഫ് (34),അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ(39),അടിമാലി മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ്(26) എന്നിവരെയാണ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച ഓട്ടോറിക്ഷയും പിടികൂടി
സബ് ഇൻസ്പെക്ടർ അബ്ദുൽ കനി , എസ് ഐ മാരായ സെബാസ്റ്റ്യൻ , മണിയൻ കെ ഡി , എസ് സി പി ഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ വലയിൽ കുടുക്കിയത്. പ്രതികൾ നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.