കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അന്യസംസ്ഥാന തൊഴിലാളിയടക്കം മൂന്ന് പേർ പിടിയിൽ

Update: 2024-10-07 13:22 GMT

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയടക്കം മൂന്ന് പേർ പിടിയിൽ. 15 വയസുള്ള സ്കൂൾ വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. ഒരു അസം സ്വദേശിയും അരീക്കോട് സ്വദേശികളായ രണ്ട് പേരുമാണ് പിടിയിലായത്. വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിസ്‌ഗോധനകളിൽ നിന്നാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസിൽ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഒരു അസം സ്വദേശിയെയും അരീക്കോട് സ്വദേശികളായ രണ്ട് പേരെയും പിടികൂടിയത്. പെൺകുട്ടിയുടെ അമ്മയുമായി പ്രതികൾക്ക് അടുപ്പം ഉണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. പീഡനത്തിൽ കൂടുതൽ പേർ ഉണ്ടെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടാതെ പലരും പീഡിപ്പിച്ചതായി കുട്ടി പോലീസിന് മൊഴി നൽകിയിട്ടുള്ളതിനാൽ മറ്റു പ്രതികളെ പിടികൂടുന്നതിനായും മുക്കം പോലീസ് അന്വേഷണം തുടരുകയാണ്.

ഹൈസ്കൂൾ വിദ്യാത്ഥിയാണ് പീഡനത്തിന് ഇരയായത്. അമ്മയുമായി പരിചയമുള്ളവരാണ് കുട്ടിയെ പീഡിപ്പിച്ചതിനാൽ സംഭവം അമ്മയുടെ അറിവോടെയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയെ ചൈൽഡ് കെയറിന്‍റെ സംരക്ഷണത്തിലേക്ക് മാറ്റി.

Tags:    

Similar News