എറണാകുളത്ത് ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി; പുതിയ സമയക്രമം വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിഗണിച്ച്
എറണാകുളം: എറണാകുളം ജില്ലയില്‍ ടിപ്പർ ലോറികൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതിയ സമയക്രമം സ്കൂളുകളുടെയും കോളജുകളുടെയും സമയം പരിഗണിച്ച് ആണെന്നാണ് റിപ്പോർട്ടുകൾ.
ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 8.30 മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയും ഈ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് റോഡ് സേഫ്റ്റി കൗണ്‍സില്‍ ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
നേരത്തെ മുതലുള്ള ഈ ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.