നിലമ്പൂരിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; അന്യസംസ്ഥാനക്കാരനായതിനാൽ നാട് വിടാൻ സാധ്യത; കസ്റ്റഡി കാലാവധി നീട്ടാൻ അപേക്ഷ നൽകി പോലീസ്
മലപ്പുറം: നിലമ്പൂരിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ അതിഥി തൊഴിലാളിയുടെ കസ്റ്റഡിയിൽ കാലാവധി നീട്ടാൻ കോടതിയിൽ അപേക്ഷ നൽകി പോലീസ്. പ്രതി ഇതര സംസ്ഥാനക്കാരനായതിനാൽ സംസ്ഥാനത്ത് നിന്ന് കടന്ന് കളയാൻ സാധ്യതയുണ്ട്. അതിനാൽ തുടർ നടപടികൾ കഴിയുന്നതു വരെ കസ്റ്റഡിയിൽ തന്നെ വിചാരണ നടപടികൾ പൂർത്തീകരിക്കാനുള്ള പ്രത്യേക അപേക്ഷയാണ് കോടതിയിൽ നൽകിയത്. ഇക്കാര്യം നിലമ്പൂർ ഇൻസ്‌പെക്ടർ മനോജ് പറയട്ട അറിയിച്ചു.
കുട്ടിയെ ചിപ്‌സ് വാങ്ങിത്തരാം എന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയായിരുന്നു പ്രതി പീഡിപ്പിച്ചത്. സംഭവത്തിൽ ഒഡീഷ ബലേശ്വർ സ്വദേശി അലി ഹുസൻ എന്ന റോബി(53)നെ നിലമ്പൂർ പൊലീസ് അറസ്റ്റ് അറസ്റ്റിലാക്കി റിമാൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി നടന്ന സംഭവങ്ങൾ അതെ പടി മാതാപിതാക്കളോട് വിവരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ക്രൂരമായി പീഡനത്തിരയേറ്റ കുട്ടിയ്ക്ക് പരിക്കുകളുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നിലമ്പൂരിലെ ആക്രിക്കടയിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
ഇതര സംസ്ഥാനക്കാരനായതിനാൽ സംസ്ഥാനത്ത് നിന്ന് കടന്ന് കളയാൻ സാധ്യതയുണ്ട്. അതിനാൽ തുടർ നടപടികൾ കഴിയുന്നതു വരെ കസ്റ്റഡിയിൽ തന്നെ വിചാരണ നടപടികൾ പൂർത്തീകരിക്കാനുള്ള പ്രത്യേക അപേക്ഷ കോടതിയിൽ നൽകിയിട്ടുണ്ടെന്ന് നിലമ്പൂർ ഇൻസ്‌പെക്ടർ മനോജ് പറയട്ട അറിയിച്ചു.
പ്രതിയും പെൺകുട്ടിയുമായി പരിചയമുള്ളവരായിരുന്നു. ഈ അവസരം മുതലെടുത്താണ് പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ട് പോയതെന്നും അടുത്തുള്ള ക്വാർട്ടേഴ്‌സ് മുറിയിൽ വെച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇൻസ്‌പെക്ടർക്ക് പുറമെ എ.എസ്.ഐ സുധീർ, എസ്.സി.പി.ഒ അജിത്, രമേഷ്, ഹോം ഗാർഡ് മാധവൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.