ഗതാഗത ക്രമീകരണത്തിൽ പാളിച്ച; റോഡിൽ കുടുങ്ങി യാത്രക്കാർ; ആംബുലൻസുകൾ ബ്ലോക്കിൽ പെട്ട് രണ്ട് രോഗികൾ മരിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: ദേശീയ പാത നിർമാണത്തെ തുടർന്നുള്ള ഗതാഗത ക്രമീകരണത്തെ തുടര്‍ന്ന് മലപ്പുറം കാക്കഞ്ചേരിയിൽ ഉണ്ടായ ബ്ലോക്കിൽ കുടുങ്ങി ആംബുലന്‍സുകളിലുണ്ടായിരുന്ന രണ്ടു രോഗികള്‍ക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് ഇരുവരും മരിച്ചത്.
ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജിൽ കുമാര്‍ എന്നിവരാണ് ആംബുലന്‍സിനുള്ളിൽ വെച്ച് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്.
ഇരുവരെയും കോഴിക്കോട്ടെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനിടെ കാക്കഞ്ചേരിയിലെ ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. ബ്ലോക്കിൽ അരമണിക്കൂറോളം കുടുങ്ങിയതിനിടയിലാണ് ഇരുവര്‍ക്കും ഹൃദയാഘാതം ഉണ്ടായത്.
കോട്ടയ്ക്കലിൽ നിന്ന് വൈകിട്ട് ആറോടെയാണ് കോഴിക്കോട് ഇഖ്റയിലേക്ക് പുറപ്പെട്ടത്. ഏഴേ കാലോടെയാണ് കാക്കഞ്ചേരിയിൽ എത്തിയത്. കോട്ടയ്ക്കലിൽ നിന്ന് ആംബുലന്‍സിന് 45 മിനുട്ടിൽ കോഴിക്കോട് എത്തേണ്ടതാണ്.
എന്നാൽ കാക്കഞ്ചേരിയിൽ അരമണിക്കൂറോളം ബ്ലോക്കിൽ പെട്ടു. ഇതിനിടെ വാഹനത്തിൽ വെച്ച് രോഗിക്ക് ഹൃദയാഘാതം ഉണ്ടായി. പിന്നീട് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും റോഡിൽ മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ പരമാവധി ശ്രമിച്ചെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാത്ത രീതിയിൽ കുടുങ്ങി പോവുകയായിരുന്നുവെന്ന് അൽത്താഫ് പറയുന്നു.