കാല്‍തെറ്റി അരിപ്പൊടി വറുക്കുന്ന യന്ത്രത്തിന്റെ ബെല്‍റ്റിലേക്ക് വീണു; ബെല്‍റ്റിനും മോട്ടോറിനുമിടയില്‍ തല കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

Update: 2025-07-18 16:49 GMT

വെഞ്ഞാറമൂട്: ഫ്‌ളോര്‍ മില്ലില്‍ കാല്‍തെറ്റി അരിപ്പൊടി വറുക്കുന്ന യന്ത്രത്തിന്റെ ബെല്‍റ്റിലേക്ക് വീണ് ജീവനക്കാരി മരിച്ച സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. പുളിമാത്ത് പാറമുകള്‍ തെക്കുംകര പുത്തന്‍ വീട്ടില്‍ ഉണ്ണിയുടെ ഭാര്യ ബീനയാണ് (45) മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിനാണ് അപകടമുണ്ടായത്. വെഞ്ഞാറമൂട് ജങ്ഷനില്‍ നെല്ലനാട് പഞ്ചായത്ത് ഓഫിസിനു സമീമുള്ള ആരുഡിയില്‍ ഫ്‌ളോര്‍ മില്ലിലായിരുന്നു ദാരുണമായ സംഭവം.

അരി വറുത്ത് കഴിഞ്ഞ് യന്ത്രം നിര്‍ത്താന്‍ സ്വിച്ച് ബോർഡിനടുത്തേക്ക് പോകുന്നതിനിടയില്‍ ബീന കാല്‍തെറ്റി ബെല്‍റ്റിലേക്ക് വീണു. ബെല്‍റ്റിനും മോട്ടോറിനുമിടയില്‍ തല കുരുങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം ബെല്‍റ്റില്‍നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍. പ്രവീണ്‍, വീണ.

Tags:    

Similar News