ലഹരി വിൽപ്പനയ്‌ക്കെതിരെ പരാതി നൽകിയതിൽ വിരോധം; വീടുകയറി കുടുംബത്തെ ആക്രമിച്ച സംഭവം; രണ്ടു പേരെ കൈയ്യോടെ പൊക്കി പോലീസ്; മുഖ്യപ്രതി ഒളിവിൽ തന്നെ; അന്വേഷണം ഊർജിതം

Update: 2025-01-16 10:55 GMT

കൊച്ചി: ലഹരി വിൽപ്പനയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ കുടുംബത്തെ വീടു കയറി ആക്രമിച്ച പ്രതികൾ പിടിയിൽ. മുളന്തുരുത്തി ചേപ്പനംതാഴം കോളനിയിലെ വില്‍സന്‍റെ വീട്ടില്‍ ഇന്നലെ സന്ധ്യയ്ക്കാണ് അതിക്രമം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയത്.

എബി, കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സമീപവാസിയായ ശരത് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ശരത്തിന്‍റെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് കുടുംബം ആരോപണം ഉയർത്തുന്നു.

Tags:    

Similar News