കണ്ണൂരില്‍ വീണു പരുക്കേറ്റ അങ്കന്‍വാടി കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം: രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂരില്‍ വീണു പരുക്കേറ്റ അങ്കന്‍വാടി കുട്ടിക്ക് ചികത്സ നിഷേധിച്ചെന്ന് ആരോപണം

Update: 2024-10-04 15:58 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിനെരുവമ്പ്രംഅങ്കണവാടിയില്‍ മൂന്നര വയസുകാരന്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി ആരോഗ്യവകുപ്പ്‌സസ്പെന്‍ഡ് ചെയ്തു. സംഭവം രക്ഷിതാക്കളേയും മേലധികാരികളേയും അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി യിട്ടുണ്ട്.സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെയാണ് വീണ് മൂന്നര വയസുകാരന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഓടി കളിക്കുന്നതിനിടയില്‍ വീണ് കട്ടിളപ്പടിയില്‍ ഇടിച്ചാണ് പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ വിവരം അറിയിക്കാന്‍ അങ്കണവാടി അധികൃതര്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുന്‍പാണ് അപകടമുണ്ടായത്. വൈകീട്ട് കുട്ടിയെ വീട്ടിലേക്ക് വിളിക്കാന്‍ ചെന്ന സമയത്ത് മാത്രമാണ് പരിക്കുപറ്റിയ വിവരം വീട്ടുകാരെ അധികൃതര്‍ അറിയിച്ചത്.

തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News