മോഷ്ണക്കേസിലെ പ്രതികള്‍; മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനം നിര്‍ത്തി പുറത്തിറങ്ങി; പിന്നാലെ കസ്റ്റഡിയില്‍ നിന്ന് ചാടിപോയി; അന്വേഷണം ഉര്‍ജിതമാക്കി പോലീസ്

Update: 2025-09-28 06:36 GMT

കൊല്ലം: പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് യുവാക്കള്‍ ചാടിപ്പോയി. മോഷണക്കേസില്‍ പിടിയിലായ സെയ്ദലവി, അയൂബ് ഖാന്‍ എന്നിവര്‍ കൈവിലങ്ങോടെയാണ് രക്ഷപ്പെട്ടത്.

തിരുവനന്തപുരം പാലോട് പൊലീസ് കേസില്‍ അറസ്റ്റ് ചെയ്ത ഇവരെ കൊല്ലം വഴി കൊണ്ടുപോകുന്നതിനിടെ കടയ്ക്കല്‍ പ്രദേശത്തെ ചെറുകുളത്തിന് സമീപം ഇവര്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തി പുറത്തിറങ്ങിയത് മുതലാക്കി രണ്ടുപേരും പെട്ടെന്ന് ഓടിപോയി.

സംഭവത്തിന് പിന്നാലെ പൊലീസ് വിവിധ സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും വിവരം ലഭ്യമാണ്.

Tags:    

Similar News