ലക്ഷ്യം കോളേജ് വിദ്യാര്‍ഥികള്‍, ടര്‍ഫ്, മാളുകള്‍; കോഴിക്കോട് 28ഗ്രാം എംഡിഎയുമായി രണ്ട് പേര്‍ പിടിയില്‍; പിടികൂടിയത് സ്വകാര്യ ലോഡ്ജില്‍ നിന്ന്

Update: 2025-02-05 07:20 GMT

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. 28ഗ്രാം എംഡിഎയുമായി മുണ്ടിക്കല്‍താഴം സ്വദേശി ഷാഹുല്‍ ഹമീദ്, പാലക്കോട്ട് വയല്‍ സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌കോഡും കുന്ദമംഗലം പോലീസും ചേര്‍ന്നാണ് സ്വകാര്യ ലോഡ്ജില്‍ നിന്ന് യുവാക്കളെ പിടികൂടിയത്.

കോളേജ് വിദ്യാര്‍ഥികള്‍, ടര്‍ഫ്, മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്തുന്നവരാണ് പ്രതികള്‍ എന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരില്‍ പ്രധാനികളാണ് ഇരുവരും. പലതവണയായി ഡാന്‍സാഫ് സംഘത്തിനെ വെട്ടിച്ചു കടന്നുകളഞ്ഞ പ്രതികളെ വളരെ തന്ത്രപരമായാണ് വലയിലാക്കിയത്.

Tags:    

Similar News