എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യമെന്നത് ബിജെപി ആശയം; വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം എല്‍ഡിഎഫിന് നേട്ടമാവില്ല;, കോണ്‍ഗ്രസ് വന്നാല്‍ ഭരണം ലീഗിനെന്ന് വി മുരളീധരന്‍

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യമെന്നത് ബിജെപി ആശയം

Update: 2026-01-18 15:34 GMT

ദുബായ്: നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യം എന്ന വെള്ളാപ്പള്ളി നടേശന്റെ മുദ്രാവാക്യം എല്‍ഡിഎഫിന് നേട്ടമാവില്ലെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യമെന്നത് കാലങ്ങളായി ബിജെപി മുന്നോട്ടുവയ്ക്കുന്ന ആശയമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വന്നാല്‍ ഭരിക്കുന്നത് മുസ്ലിംലീഗാണ്. മുസ്ലിംലീഗ് പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെയെന്നും മുരളീധരന്‍ ദുബായില്‍ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നത്. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു കോര്‍പ്പറേഷന്‍ ബിജെപിക്ക് ലഭിക്കുമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം എളുപ്പമാകും. ഒരു പഞ്ചായത്ത് കിട്ടുന്നതുപോലെയല്ല ഒരു കോര്‍പ്പറേഷന്‍ ബിജെപിക്ക് കിട്ടുന്നത്. കേരളത്തില്‍ മുസ്ലിംലീഗ് ഒരിക്കലും ബിജെപിക്ക് വിലങ്ങുതടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News