കഞ്ചാവ് കൈവശം വച്ച് കടത്തിയ കേസ്; യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി; പിടികൂടിയത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും

Update: 2024-11-23 17:32 GMT

തൊടുപുഴ: രണ്ട് കിലോയോളം വരുന്ന കഞ്ചാവ് കൈവശം വച്ച് കടത്തിയ കേസിൽ യുവതിക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടയം കൂരോപ്പട സ്വദേശി ജോമിനി തോമസി ( 42 ) നെയാണ് ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. തൊടുപുഴ എൻ ഡി പി എസ് കോടതി സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ആണ് ശിക്ഷ വിധിച്ചത്.

2018 ഏപ്രിൽ ഒന്നിനാണ് സംഭവം നടന്നത്. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നുമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോട്ടയം എൻഫോഴ്സ്‌മെന്‍റ് ആന്‍റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാർ വി ആറും സംഘവും ചേർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

കേസ് കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്. നുറുദ്ദീൻ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

Tags:    

Similar News