പെട്രോൾ അടിക്കാനായി പമ്പിൽ കയറി; നിമിഷങ്ങൾക്കുള്ളിൽ 15 ഓളം പേർ കാർ വളഞ്ഞു; കാട്ടാക്കടയിൽ യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ഊർജിതം

Update: 2025-08-10 15:33 GMT

തിരുവനന്തപുരം: ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലെത്തിയ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി. കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയത്. കളിക്കാട് പെട്രോൾ പമ്പിൽ ഉച്ച തിരിഞ്ഞ് 3.45-ഓടെയാണ് സംഭവം നടന്നത്.

കള്ളിക്കാടുള്ള പമ്പിൽ നിന്ന് വാഹനത്തിന് പെട്രോൾ അടിക്കാനായി എത്തിയതായിരുന്നു ബിജു. പെട്രോൾ അടിക്കുന്നതിനിടെ 15 ഓളം പേർ സ്ഥലത്തെത്തി കാർ വളയുകയായിരുന്നു. പിന്നാലെ ബിജുവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും.

കാറിന്റെ പിന്നിലുള്ള സീറ്റിലേക്ക് ഇയാളെ വലിച്ചിടുകയും ചെയ്തു. കുറച്ചുപേർ വാഹനത്തിൽ കയറി ബിജുവിനെയും കൊണ്ട് കള്ളിക്കാട് ഭാഗത്തേക്ക് പോയി. കാട്ടാക്കട പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 

Tags:    

Similar News