ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് 45 ലക്ഷം; തട്ടിപ്പ് നടത്തിയ ശേഷം അഹമ്മദാബാദും ബാംഗ്ലൂരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു; ഒടുവില്‍ കൊച്ചിയില്‍ പിടിയില്‍; പിടിയിലാകുന്നത് ഒളിവില്‍ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം

Update: 2025-03-28 00:29 GMT

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കവലക്കോട് സ്വദേശിനി ഹരിത കൃഷ്ണയെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ്ങ് കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു ഹരിത തട്ടിപ്പ് നടത്തിയത്. ആറ്റിങ്ങല്‍ സ്വദേശി കിരണ്‍ കുമാറിനെയാണ് തട്ടിപ്പിന് ഇരയാക്കിയത്.

വിപുലമായ അന്വേഷണത്തിനൊടുവിലാണ് ഹരിത കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്. കിരണ്‍ കുമാര്‍ക്ക് എട്ടുമാസമായി പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം അഹമ്മദാബാദും ബാംഗ്ലൂരും ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഹരിത ഒടുവില്‍ കൊച്ചിയില്‍ എത്തിയ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അറസ്റ്റിലായത്.

Tags:    

Similar News