ലഹരി ഉപയോഗവും നടക്കുന്നുവെന്ന രഹസ്യവിവരം; ചോദ്യം ചെയ്യലിനിടെ പോലീസിനെ ആക്രമിച്ച് യുവാവ്; ഇയാളുടെ കൈയ്യില്‍ നിന്നും യക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു

Update: 2025-08-03 00:33 GMT

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ പതിമംഗലം സ്വദേശിയായ പി.കെ. ബുജൈറിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗവും ഇടപാടും നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ചൂലാംവയല്‍ ആമ്പ്രമ്മല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു പൊലീസ് നടപടി. ചോദ്യം ചെയ്യലിനിടെ ബുജൈര്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്തിനെ കൈയേറ്റം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ സി.പി.ഒ ശ്രീജിത്ത് പരിക്കേറ്റതായും അന്വേഷണ സംഘം അറിയിച്ചു.

സംഭവസ്ഥലത്തില്‍ നിന്ന് ബുജൈറിന്റെ കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരനാണ് ബുജൈര്‍. സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. പ്രതിയുടെ ലഹരി ബന്ധം ഉള്‍പ്പെടെ വിശദമായ അന്വേഷണമാണ് നടക്കുന്നത്.

Tags:    

Similar News