കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറി കത്തി നശിച്ചു; ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടു
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. എറണാകുളത്ത് നിന്നും പ്ലൈവുഡ് കയറ്റി പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നാഷണല്‍ പെര്‍മിറ്റ് ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ കാബിന്‍ കത്തി നശിച്ചു. കണ്ണൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എഞ്ചിനില്‍ നിന്നും തീ ഉയരുന്നതു കണ്ട് വാഹനം ഒരു വശത്തേക്കൊതുക്കി രക്ഷപ്പെടാന്‍ ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കണ്ണൂരില്‍ നിന്നും രണ്ടു യൂണിറ്റ് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ എത്തി തീയണച്ചത്. വാഹനത്തിന്റെ കാബിന്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. കൂടാതെ, പ്ലൈവുഡ് ലോഡിന്റെ ഒരു ഭാഗവും കത്തി നശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച, വൈകിട്ട് ൂന്നോടെയാണ് സംഭവം. അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് ലോറി ജീവനക്കാര്‍ രക്ഷപ്പെട്ടത്. തീപ്പിടുത്തത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗതം മുടങ്ങി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് ഫയര്‍ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ ടൗണ്‍ - എടക്കാട് പൊലിസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.