ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കളക്ടര്‍ മാധ്യമങ്ങളെ വിലക്കിയത് വിവാദമായി; അകത്തുകയറാന്‍ അനുവദിച്ചത് ഫലപ്രഖ്യാപനത്തിന് മാത്രം

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കളക്ടര്‍ മാധ്യമങ്ങളെ വിലക്കിയത് വിവാദമായി

Update: 2024-11-14 11:37 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ചിത്രീകരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും മാധ്യമപ്രവര്‍ത്തകരെ വിലക്കി. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് നടന്ന തിരഞ്ഞെടുപ്പിന് രണ്ട് മണിക്കൂറുകള്‍ മുന്‍പെ പൊലിസ് ഗേറ്റടച്ച് മാധ്യമപ്രവര്‍ത്തകരെ പുറത്ത് നിര്‍ത്തുകയായിരുന്നു.

മുഖ്യ വരുണാധികാരിയായ കളക്ടര്‍ അരുണ്‍ കെ വിജയന്റെ പ്രത്യേക രേഖാമൂലമുള്ള നിര്‍ദ്ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുകാരണം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ വോട്ടെടുപ്പിന് ശേഷം ഫല പ്രഖ്യാപനത്തില്‍ മാധ്യമപ്രവര്‍ത്തകരെ അകത്തു കയറാന്‍ അനുവദിച്ചു. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്.

Tags:    

Similar News