ആറു മാസം ഗര്‍ഭിണിയായ യുവതി കാല്‍ വഴുതി കിണറ്റില്‍ വീണു; അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി
ആറു മാസം ഗര്‍ഭിണിയായ യുവതി കാല്‍ വഴുതി കിണറ്റില്‍ വീണു
പത്തനംതിട്ട: ആറു മാസം ഗര്‍ഭിണിയായ യുവതി കാല്‍വഴുതി കിണറ്റില്‍ വീണു. അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പുന്നക്കാട് എട്ടാം വാര്‍ഡ് കാരമേലി കഞ്ഞിക്കല്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ റൂബി(38)യാണ് കിണറ്റില്‍ അകപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് സംഭവം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്. അസിം, വി. ഷൈജു എന്നിവര്‍ കിണറ്റില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും കുഴപ്പമില്ല.
പത്തനംതിട്ടയില്‍ നിന്നും ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. അഭിജിത്തിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ. സാബു,
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എസ്. രഞ്ജിത്ത്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ ഇ. നൗഷാദ്, എസ്. ഫ്രാന്‍സിസ്, ജെ. മോഹനന്‍, ടി.എസ്. അജിലേഷ്, കെ.പി. ജിഷ്ണു, ഹോം ഗാര്‍ഡ് ആര്‍. വിനയചന്ദ്രന്‍, സിവില്‍ ഡിഫെന്‍സ് വോളന്റിയര്‍ മനുമോഹന്‍,
വാര്‍ഡ് മെമ്പര്‍ ഷിബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.