സൗദിയില്‍ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തീന്‍, 'അഹ്ലന്‍ റമദാന്‍' മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു; റമദാന്‍ സന്ദേശം നല്‍കി മുബാറക് മദീനി
സൗദിയില്‍ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തീന്‍, 'അഹ്ലന്‍ റമദാന്‍' മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
റിയാദ്: സൗദി അറേബ്യ കിഴക്കന്‍ പ്രവശ്യയില്‍ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തീന്‍ അഹ്ലന്‍ റമദാന്‍ എന്ന പേരില്‍ മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഹുജൈലാന്‍ മസ്ജിദില്‍ പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകന്‍ മുബാറക് മദീനി റമദാന്‍ സന്ദേശം നല്‍കി.
വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് ആരാധനകളിലൂടെയും സല്‍കര്‍മ്മങ്ങളിലൂടെയും ധാരാളം പുണ്യങ്ങള്‍ നേടിയെടുക്കാനുള്ള മാസമാണെന്നും
വര്‍ദ്ധിച്ച് വരുന്ന സാമൂഹ്യ തിന്മകള്‍ക്കും കൊലപാതകങ്ങള്‍ക്കും ലഹരികള്‍ക്കുമെതിരെ ഭരണകൂടവും പൊതുസമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം സന്ദേശത്തില്‍ അറിയിച്ചു
ആയിരത്തോളം പ്രവാസികള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ റീജ്യണല്‍ സെക്രട്ടറി സലീം കീരിക്കാടും, ഹഫര്‍ അല്‍ ബാത്തിനിലെ വിവിധ സംഘടനാ നേതാക്കന്മാരും പ്രവര്‍ത്തകരും പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ പള്ളിമുക്കിന്റെ നേതൃത്വത്തില്‍ ഒഐസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.