ബിസിനസ് ടൂർ കഴിഞ്ഞെത്തിയ ഭാര്യയുടെ മുഖത്ത് വ്യത്യാസം; കഴുത്തിൽ ആരോ..കടിച്ച പാടുകൾ; ധരിച്ചിരുന്ന ഡ്രെസ്സിലും പന്തികേട്; 'ലൗ' ബൈറ്റാണോയെന്ന് ചോദ്യം; യുവതിയുടെ മറുപടിയിൽ ഭർത്താവിന്റെ കണ്ണ് നിറഞ്ഞു; അപ്പൊ..നീ ഫോൺ എടുക്കാത്തതിന്റെ കാരണം ഇതാണല്ലെയെന്ന് പാവപ്പെട്ടവൻ!

Update: 2025-03-15 17:09 GMT

ലണ്ടൻ: ദാമ്പത്യ ജീവിതത്തിൽ പല പ്രശ്നങ്ങളും വരും.അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്നവരാണ് യഥാർത്ഥ ദമ്പതികൾ. പക്ഷെ ചില സാഹചര്യങ്ങളിൽ അങ്ങനെ പറ്റിയിന്നും വരില്ല. ചെറിയ തർക്കങ്ങൾ ഒടുവിൽ ബന്ധം വേർപിരിയാൻ തന്നെ കാരണമാകും. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബിസിനസ് ടൂർ കഴിഞ്ഞെത്തിയ ഭാര്യയുടെ കഴുത്തിൽ ഹിക്കി (ലൗ ബൈ​റ്റ്) കണ്ട ഭർത്താവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു.

യുകെയിൽ നിന്നുളള ദമ്പതികളാണ് ചർച്ചയിൽ അകപ്പെട്ടിരിക്കുന്നത്. റെഡ്ഡി​റ്റിലൂടെയാണ് യുവാവ് തന്റെ അനുഭവങ്ങളും ഉപയോക്താക്കളിൽ നിന്ന് നിർദ്ദേശവും ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാൾ പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ,​ തന്റെ 28 വയസുളള ഭാര്യ ലാസ് വെഗാസിൽ ജോലി സംബന്ധമായ കാര്യങ്ങൾക്കായി യാത്ര പോയിരുന്നു. ഞാൻ നാല് വയസുളള മകൾക്കൊപ്പം വീട്ടിലായിരുന്നു. മകളുടെ പിറന്നാൾ ആ ആഴ്ച തന്നെയായിരുന്നു.

ഇതിനുമുൻപും ഭാര്യ ഇത്തരത്തിലുളള യാത്രകൾ നടത്തിയിരുന്നു. പക്ഷെ ഇത്തവണത്തെ യാത്ര കുറച്ച് വ്യത്യസ്തമായിരുന്നു. ഫോണിലൂടെ സംസാരിക്കുവാൻ ഭാര്യ മടി കാണിച്ചിരുന്നു. കോളുകൾ എടുക്കാതിരിക്കും. സംശയകരമായ രീതിയിലാണ് അവർ പെരുമാറിയത്. മകളുടെ പിറന്നാൾ ദിനത്തിൽ ഭാര്യ വീഡിയോ കോൾ ചെയ്തിരുന്നു. കുറച്ച് സമയം മാത്രമാണ് സംസാരിച്ചത്. മുറിയിൽ സഹപ്രവർത്തകർ ഉളളതുകൊണ്ട് സംസാരിക്കാൻ കഴിയില്ലെന്നായിരുന്നു ഭാര്യയുടെ വാദം. യാത്രയ്ക്കിടെ ഒരു സഹപ്രവർത്തകനുമായി എടുത്ത ചിത്രവും ഭാര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഭാര്യയുടെ കഴുത്തിലെ പാടു കണ്ട് ചോദിച്ചപ്പോൾ ഏതോ പ്രാണി കടിച്ചതെന്നായിരുന്നു മറുപടി. ഇതോടെ തനിക്ക് ദേഷ്യം കൂടുകയായിരുന്നു. വീട്ടിലെത്തിയ ഭാര്യ കഴുത്ത് പൂർണമായും മറയ്ക്കുന്ന തരത്തിലുളള വസ്ത്രങ്ങളായിരുന്നു ധരിച്ചത്. ഇത് തന്നിൽ സംശയമുണ്ടാക്കുന്നു. ഈ കുറിപ്പാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്.

പോസ്​റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്, ചിലർ ഭാര്യയുടെ പിന്തുണയ്ക്കുകയും മ​റ്റു ചിലർ കു​റ്റപ്പെടുത്തുകയും ചെയ്യുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചിലർ ഭർത്താവിനെ പിന്തുണയ്ക്കുമ്പോൾ മറ്റ് ചിലർ ഭാര്യയെ പിന്തുണയ്ക്കുന്നു.

Tags:    

Similar News