കാനനപാതയില്‍ മുതിര്‍ന്ന മാളികപ്പുറങ്ങള്‍ കുടുങ്ങി; സ്ട്രെച്ചറില്‍ ചുമന്ന് സന്നിധാനത്ത് എത്തിച്ച് അഗ്‌നിരക്ഷാസേന

കാനനപാതയില്‍ മുതിര്‍ന്ന മാളികപ്പുറങ്ങള്‍ കുടുങ്ങി

Update: 2024-12-04 14:26 GMT

ശബരിമല: പുല്ലുമേട് - സന്നിധാനം കാനനപാതയില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ മാളികപ്പുറങ്ങളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നും ശബരീശ ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന രാധ (58) , ശാന്ത (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. തീര്‍ത്ഥാടക സംഘത്തോടൊപ്പം സന്നിധാനത്തേക്ക് വരികയായിരുന്ന ഇരുവരും ശാരീരിക അവശതയെ തുടര്‍ന്ന് വനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇവരോടൊപ്പം എത്തിയ സംഘാംഗങ്ങള്‍ പാണ്ടിത്താവളത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു.

അഗ്നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ സന്നിധാനത്ത് നിന്നും രണ്ട് കിലോമീറ്റര്‍ മാറി പോടംപ്ലാവില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്ട്രച്ചറില്‍ ഇരുവരെയും സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കാനനപാത ഇന്നലെ രാവിലെയോടെ ആണ് വീണ്ടും തുറന്നു കൊടുത്തത്.

Tags:    

Similar News