പുല്ലുമേട് വഴി സന്നിധാനത്തേക്ക് വന്ന തീര്‍ഥാടകര്‍ രാത്രിയില്‍ വനത്തില്‍ കുടുങ്ങി; ഒറ്റയടി പാതയില്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങവേ കാലുകള്‍ തളര്‍ന്ന് നിസ്സഹായരായി; മൂന്നുകിലോമീറ്റര്‍ ഉള്ളില്‍ പോയി രക്ഷപ്പെടുത്തി ദൗത്യസംഘം

പുല്ലുമേട് വഴി സന്നിധാനത്തേക്ക് വന്ന തീര്‍ത്ഥകര്‍ രാത്രിയില്‍ വനത്തില്‍ കുടുങ്ങി

Update: 2024-11-21 16:42 GMT
പുല്ലുമേട് വഴി സന്നിധാനത്തേക്ക് വന്ന തീര്‍ഥാടകര്‍ രാത്രിയില്‍ വനത്തില്‍ കുടുങ്ങി; ഒറ്റയടി പാതയില്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങവേ കാലുകള്‍ തളര്‍ന്ന് നിസ്സഹായരായി; മൂന്നുകിലോമീറ്റര്‍ ഉള്ളില്‍ പോയി രക്ഷപ്പെടുത്തി ദൗത്യസംഘം
  • whatsapp icon

ശബരിമല: പുല്ലുമേട് വഴി സന്നിധാനത്തേക്ക് വന്ന തീര്‍ത്ഥകര്‍ രാത്രിയില്‍ വനത്തില്‍ കുടുങ്ങി. ദൗത്യസംഘം എത്തി രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ വരുണ്‍ (20), കോടീശ്വരന്‍ (40), ലക്ഷ്മണന്‍ (50) എന്നിവരാണ് കുടുങ്ങിയത്.



കഴുതകുഴിക്ക് മുകളില്‍ വച്ച് ഇറക്കം ഇറങ്ങവെയാണ് കാലുകള്‍ തളര്‍ന്നത്. ഇവര്‍ കണ്‍ട്രോള്‍ റൂമില്‍ മെഡിക്കല്‍ സഹായം തേടി. തുടര്‍ന്ന് ഇവര്‍ക്ക് നടന്നെത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കി സന്നിധാനത്ത് നിന്നും അഗ്‌നിശമന ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരും പോലീസും വനത്തിനുള്ളില്‍ എത്തി കുത്തനെയുള്ള ഇറക്കത്ത് ഒറ്റയടി പാതയില്‍ കൈ കൊരുത്ത് പിടിച്ചും ബാക്കിയുള്ളിടത്ത് സ്ട്രക്ചറിലുമായി സന്നിധാനത്ത് ജനറല്‍ ആശുപത്രിയില്‍ ഇവരെ എത്തിച്ച് ചികിത്സ ലഭ്യമാക്കി.




 സന്നിധാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളില്‍ പോയാണ് ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തിയത് 6.30ന് വിവരം സന്നിധാനത്ത് അറിയുന്നത് തുടര്‍ന്ന് രാത്രി 8.45ന് ഇവരെ ദൗത്യസംഘം സന്നിധാനത്ത് എത്തിക്കുകയായിരുന്നു'

Tags:    

Similar News