നഴ്‌സിംഗ്- മിഡ്‌വൈഫറി പഠനവും സ്ത്രീകൾക്ക് നിരോധിച്ച് അഫ്ഗാനിസ്ഥാൻ; സ്ത്രീകൾ പഠിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Update: 2024-12-04 05:35 GMT

അഫ്ഗാനിസ്ഥാന്‍: നഴ്‌സിംഗ്-മിഡ്‌വൈഫ് പഠനവും സ്ത്രീകള്‍ക്ക് നിരോധിച്ച് അഫ്ഗാനിസ്ഥാന്‍. സ്ത്രീകള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി. നഴ്സിങ്, മിഡ്വൈഫ് പരിശീലനങ്ങള്‍ ഏറ്റെടുത്തിരുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ക്ലാസുകളില്‍ തിരിച്ചെത്തരുതെന്ന് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോ തുടര്‍ന്നാണ് അഫ്ഗാന്‍ സ്ത്രീകള്‍ പഠിച്ചിരുന്ന സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയത്. ഇതോടെ രാജ്യത്തെ രാജ്യത്തെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവസാന മാര്‍ഗ്ഗവും അടഞ്ഞിരിക്കുകയാണ്.

കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാനാണ് താലിബാന്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുള്ള അഞ്ച് സ്ഥാപനങ്ങള്‍ അടച്ചതായും അവിടെ പഠനം നിര്‍ത്തിവെച്ചതായും മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ പങ്കുവെച്ച വാര്‍ത്തിയില്‍ ഈ വാര്‍ത്ത കേട്ട് വിദ്യാര്‍ത്ഥിനികള്‍ കരയുന്ന വീഡിയേയും ഓണ്‍ലൈനില്‍ പുറത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം ഔദ്യേഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നിരുന്നാലും, 2021 ഓഗസ്റ്റ് മുതല്‍ കൗമാരക്കാരായ താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും ഉയര്‍ന്ന പഠനവും നിരോധിച്ചിരുന്നു. അതുകൊണ്ട് തന്നെ താലിബാന്റെ നയങ്ങള്‍ക്കൊപ്പം യോജിച്ചുള്ള തീരുമാനം ആണ് ഇതെന്ന് കരുതുന്നു.

പാഠ്യപദ്ധതി 'ഇസ്ലാമികം' ആണെന്ന് ഉറപ്പാക്കുന്നതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വീണ്ടും പഠനത്തിന് അനുമതി നല്‍കുമെന്ന് താലിബാന്‍ പലതവണ ഉറപ്പ് നല്‍കിയിരുന്നു. എങ്കിലും ഇതുവരെ ആ വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല. വിദ്യാഭ്യാസം തേടുന്ന സ്ത്രീകള്‍ക്ക് ഇപ്പോഴും തുറന്നിരിക്കുന്ന ചുരുക്കം ചില വഴികളിലൊന്ന് രാജ്യത്തെ തുടര്‍വിദ്യാഭ്യാസ കോളേജുകളിലൂടെയായിരുന്നു, അവിടെ അവര്‍ക്ക് നഴ്സുമാരോ മിഡ്വൈഫുകളോ ആയി പഠിക്കാമായിരുന്നു.

വീട് വിടാതെ രാജ്യത്തെ സേവിക്കാന്‍ ഞങ്ങള്‍ പഠിക്കുകയാണ്, എന്ന് മൂന്ന് മാസം മുമ്പ് താലിബാന്‍ നിയന്ത്രണത്തിലുള്ള മിഡ്വൈഫ് പരിശീലന കേന്ദ്രത്തില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ സഫിയ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത് തുടരുമോയെന്ന ആശങ്ക എപ്പോഴും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു, അവര്‍ പറഞ്ഞു.

നിലവില്‍ പരിശീലനം ആരംഭിച്ചിരുന്ന 17,000 സ്ത്രീകള്‍ ദിശാബോധം നഷ്ടമായിരിക്കുകയാണ്. പരീക്ഷകള്‍ നടത്താനോ പഠനം തുടരാനോ അനുമതി നല്‍കിയിട്ടില്ല, എന്നാണ് കാബൂളിലെ ഒരു വിദ്യാര്‍ത്ഥിനി ബിബിസിയോട് പറയുന്നത്. താല്‍ക്കാലിക നിര്‍ദ്ദേശങ്ങളോ പുതിയ പ്രഖ്യാപനങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍, നിരോധനത്തെക്കുറിച്ചുള്ള ഭയം വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ വ്യാപകമാണ്.

അഫ്ഗാനിസ്ഥാനിലെ ആരോഗ്യരംഗത്തിന് ഇതിന്റെ വിപരിത ഫലങ്ങളും ഉണ്ടാകും. ഒരു വര്‍ഷം മുമ്പ് യുഎന്‍ പ്രസ്താവനയില്‍ രാജ്യത്തിന് 18,000 മിഡ്വൈഫ് കുറവുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പ്രകാരം, ഓരോ 1,00,000 പ്രസവങ്ങളിലും 620 സ്ത്രീകള്‍ മരണപ്പെടുന്ന ഏറ്റവും മോശമായ മാതൃ മരണനിരക്കുകളില്‍ ഒന്നാണ് ഇവിടെ ഉള്ളത്.

Tags:    

Similar News