തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയത് ദുരന്തമായി; ആനയുടെ ചിന്നം വിളി കേട്ടത്തെയവര്‍ക്കും ഇലാഹിയെ രക്ഷിക്കാനായില്ല; പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന ജീവന്‍ തിരിച്ചു പിടിച്ച കൂട്ടുകാരനും; ഇലാഹിയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി മുള്ളരിങ്ങാട്; ഈ നാട്ടുകാരുടെ വേദന ഇനിയെങ്കിലും മാറുമോ?

Update: 2024-12-30 08:48 GMT

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയ്ക്ക് നാടിന്റെ യാത്രാമൊഴി. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഖബറടക്കം പൂര്‍ത്തിയായി. മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. മന്ത്രി റോഷി അഗസ്റ്റിന്‍ അമറിന്റെ വീട്ടില്‍ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു. ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി (23) മരിച്ചത്. വീടിനടുത്ത് വെറും 300 മീറ്റര്‍ മാത്രം അകലെയായിരുന്നു അമറിനെ കാട്ടാന ആക്രമിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുമെന്നും ഇടുക്കി പാക്കേജില്‍ നിന്ന് വേലികള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകരുത് എന്നുതന്നെയാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായുള്ള ഇടപെടലുകളെക്കുറിച്ച് ഗൗരവപരമായി കാണും. ഫെന്‍സിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മുള്ളരിങ്ങാടില്‍ ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. അമറിന്റെ വീടിനോട് ചേര്‍ന്ന് വനമേഖലയാണ്. ഏതാനും ആഴ്ച്ചകളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നു. രണ്ടരവര്‍ഷത്തോളമായി ഈ പ്രതിസന്ധിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു അമര്‍. കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. ംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധവി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു.

അമറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മന്‍സൂറിന് നേരെ മറ്റൊരാന പാഞ്ഞടുത്തെങ്കിലും തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെടുകയായിരുന്നു. വലതുകാലിന് ഒടിവ് സംഭവിച്ച മന്‍സൂര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടുക്കി ജില്ലയില്‍ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടും അധികൃതര്‍ പുലര്‍ത്തുന്ന നിസ്സംഗതയില്‍ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ ജില്ലയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഹര്‍ത്താല്‍ നടത്തുകയാണ്. വീടിന് സമീപമുള്ള തേക്കിന്‍കൂപ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനാണ് അപറും സുഹൃത്ത മന്‍സൂറും വൈകീട്ട മൂന്നോടെ അവിടെയെത്തിയത്. ഇഞ്ചക്കാട്ടില്‍നിന്ന രണ്ട് ആനകള്‍ ഇവര്‍ക്കുനേരെ പാഞ്ഞടുത്തു. ചിതറിയോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മന്‍സൂറിനുനേരെ രണ്ടാമത്തെ ആന ഓടിയെത്തി. ആനയുടെ കാലുകള്‍ക്കിടയില്‍നിന്ന് തലനാരിഴക്കാണ് മന്‍സൂര്‍ രക്ഷപ്പെട്ടത്. കുറ്റിക്കാട്ടിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.

ആന പരിസരത്തുനിന്ന് മാറുന്നതുവരെ ശ്വാസമടക്കിപ്പിടിച്ചിരുന്നു. അമറിന്റെ നിലവിളിയും ആനയുടെ ചിന്നംവിളിയും കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പശു വളര്‍ത്തി ഉപജീവനം നടത്തുന്ന കുടുംബമാണ അമറിന്റേത്. നേര്യമംഗലം റേഞ്ചില്‍പെട്ട തേക്ക ഫോറസ്റ്റിനോട ചേര്‍ന്നാണ ഇവരുടെ വീട്. പ്രദേശത്ത് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. വനപാലകരും നാട്ടുകാരും ചേര്‍ന്ന പലപ്രാവശ്യം തുരത്തിവിട്ടെങ്കിലും ആനകള്‍ വീണ്ടും തിരികെ എത്തുകയായിരുന്നു. കാട്ടാനശല്യം തടയാന്‍ കിടങ്ങ കുഴിക്കുമെന്നും ഫെന്‍സിങ സ്ഥാപിക്കുമെന്നും മറ്റും വനംവകുപ്പ് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.

തുടര്‍ച്ചയായ വന്യമൃഗ ആക്രമണത്തിനെതിരെ സത്വര നടപടി വേണമെന്നും കാട്ടാനയെ ഓടിക്കാന്‍ ദിവസങ്ങളായി വനാതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടിവന്ന നിസ്സഹായരായ മനുഷ്യരുടെ വേദന മനസ്സിലാക്കാന്‍ ഇനിയെങ്കിലും ഭരണകര്‍ത്താക്കളും വനംവകുപ്പ് അധികൃതരും തയാറാകണമെന്നും കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട്ട അമര്‍ ഇബ്രാഹീം എന്ന യുവാവിന്റെ ദാരുണമരണം വന്യമൃഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വനം വകുപ്പ് പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും വെള്ളത്തില്‍ വരച്ച വരപോലെ വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല.

അമറിന്റെ കുടുംബത്തിന് മനുഷ്യത്വപരമായ സഹായം നല്‍കാന്‍ വനംവകുപ്പ് തയാറാകണം. അടുത്തകാലം വരെ കാട്ടാനശല്യം ഇല്ലാതിരുന്ന മുള്ളരിങ്ങാട് പ്രദേശത്തുനിന്ന കാട്ടാനകളെ പെരിയാറിന് മറുകരയിലുള്ള വനത്തിലേക്ക് തുരത്താനും അവിടെ ട്രെഞ്ചും ഫെന്‍സിങ്ങും സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണം. പെരിയാറിന്റെ മറുകരയില്‍നിന്ന ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചാല്‍ കാഞ്ഞിരംവേലി, ചെമ്പന്‍കുഴി, നീണ്ടപാറ, പരീക്കണ്ണി, മുള്ളരിങ്ങാട്, ചാത്തമറ്റം, പുന്നമറ്റം പ്രദേശങ്ങളിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരമാകും.

Tags:    

Similar News