സ്ഥിതി ചെയ്യുന്നത് ഏകദേശം 13,700 അടി ഉയരത്തില്‍; പ്രതിരോധസേനയെ വേഗത്തില്‍ സജ്ജമാക്കുന്നതിനും മേഖലയിലെ തന്ത്രപരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും സഹായകം; ചൈനീസ് ഭീഷണി മുന്നില്‍ കണ്ടുള്ള വിമാനത്താളം; ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളം ലഡാക്കില്‍ ഉടന്‍ സജ്ജമാകും

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളം ലഡാക്കില്‍ ഉടന്‍ സജ്ജമാകും

Update: 2025-07-21 01:54 GMT

ലഡാക്ക്: അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി മുന്നില്‍കണ്ട് ഇന്ത്യ നിര്‍മ്മിക്കുന്ന വിമാനത്താവളെ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട് എല്‍.എ.സിക്ക് (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സമീപമുള്ള പ്രതിരോധ സന്നദ്ധതയും ചൈനയുമായുള്ള കണക്റ്റിവിറ്റിയും വര്‍ധിപ്പിക്കുന്നതാണ് പുതിയ വ്യോമതാവളം. ദേശ സുരക്ഷക്കും യഥാര്‍ഥ നിയന്ത്രണ രേഖയിലൂടെയുള്ള കണക്റ്റിവിറ്റിക്കും ഉത്തേജനം നല്‍കിക്കൊണ്ട്, കിഴക്കന്‍ ലഡാക്കിലെ മുധ്-ന്യോമയിലെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളമാണ് പ്രവര്‍ത്തന സജ്ജമാകുന്നത്.

ഏകദേശം 13,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ന്യോമ, യഥാര്‍ഥ നിയന്ത്രണ രേഖക്ക് ഏറ്റവും അടുത്തുള്ള അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടാണ്. ലഡാക്കിലെ ന്യോമയിലാണ് ഉയരം കൂടിയ വ്യോമതാവളം ഒക്ടോബറോടെ പ്രവര്‍ത്തനക്ഷമമാകുന്നത്. അതിവേഗ സൈനിക നീക്കങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ വിമാനത്താവളം.

പുതിയ വ്യോമതാവളം പ്രതിരോധസേനയെ വേഗത്തില്‍ സജ്ജമാക്കുന്നതിനും മേഖലയിലെ തന്ത്രപരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. അടിയന്തര പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനായി രൂപകല്‍പന ചെയ്ത പുതുതായി നിര്‍മിച്ച മൂന്നുകിലോമീറ്റര്‍ റണ്‍വേയാണുള്ളത്. 2021 ല്‍ അംഗീകരിച്ച ഈ പദ്ധതിക്ക് ഏകദേശം 214 കോടി രൂപയുടെ ബജറ്റ് ഉണ്ടായിരുന്നു.


 



യഥാര്‍ഥ നിയന്ത്രണ രേഖയുടെ ഉയരവും സാമീപ്യവും ന്യോമയെ തന്ത്രപരമായ പ്രദേശമാക്കി മാറ്റുന്നു. ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തികളിലേക്ക്, പ്രത്യേകിച്ച് ഭൂഗര്‍ഭ ഗതാഗതം ബുദ്ധിമുട്ടുള്ള വിദൂര, പര്‍വതപ്രദേശങ്ങളിലേക്ക് വേഗത്തില്‍ എന്തും എത്തിക്കാന്‍ ഈ വ്യോമതാവളം സഹായകമാകും. ഇന്ത്യയുടെ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ന്യോമ എ.എല്‍.ജിയുടെ വികസനം. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയുമായുള്ള സംഘര്‍ഷം ആരംഭിച്ചതിനുശേഷം, പ്രതികരണ, ലോജിസ്റ്റിക് ശേഷികള്‍ മെച്ചപ്പെടുത്താനായി ലഡാക്കിലും സമീപ പ്രദേശങ്ങളിലും റോഡുകള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ത്വരിതപ്പെടുത്തി.

ഡെംചോക്കിലും ഡെപ്‌സാങ് സമതലങ്ങളിലും ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക വിച്ഛേദത്തിനുശേഷം ന്യോമയുടെ പ്രാധാന്യം വര്‍ധിച്ചു. പട്രോളിങ് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, ഈ പ്രദേശങ്ങളുമായുള്ള വ്യോമതാവളത്തിന്റെ സാമീപ്യം ഏത് പ്രതിസന്ധി ഘട്ടത്തിലും വേഗത്തില്‍ സഹായമെത്തിക്കാനും സാധ്യമാവുന്നതാണ്. ന്യോമ പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ എ.എല്‍.ജികള്‍ പ്രതിരോധത്തിന് മാത്രമല്ല അവ സിവിലിയന്‍ വിമാനങ്ങളെ പിന്തുണക്കുകയും ഗതാഗതവും സേവനങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയുമായുള്ള സംഘര്‍ഷം ആരംഭിച്ചതിനുശേഷം അതിര്‍ത്തികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ വേഗത്തിലാക്കിയിരുന്നു.

Tags:    

Similar News