ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കൊടും ക്രൂരത തുടരുന്നു; വീണ്ടും ഹിന്ദു യുവാവിനെ വെടിവെച്ചു കൊന്നു; റാണ പ്രതാപിനെ വെടിവെച്ചിട്ടത് പരസ്യമായി; യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത് മുടി മുറിച്ചു; മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് അഞ്ച് ഹിന്ദുക്കള്‍; ഇടക്കാല സര്‍ക്കാര്‍ കാഴ്ചക്കാരാവുന്നോ? ചോരപ്പുഴയായി അയല്‍രാജ്യം; പ്രാണരക്ഷാര്‍ത്ഥം ന്യൂനപക്ഷങ്ങള്‍
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കൊടും ക്രൂരത തുടരുന്നു
ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നു. രാജ്യത്തിന്റെ പല കോണുകളിലും ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം തുടരുന്നതിനിടെ ജാഷോര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകുന്നേരം ഹിന്ദു യുവാവ് വെടിയേറ്റു മരിച്ചു. മനീറാംപൂര്‍ ഉപജില്ലയിലെ 17-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊപാലിയ ബസാറില്‍ വൈകുന്നേരം 5:45-ഓടെയാണ് സംഭവം. കേശബ്പൂരിലെ അരുവ ഗ്രാമത്തിലെ റാണ പ്രതാപ്( 45) ാണ് കൊല്ലപ്പെട്ടത്.
അതിനിടെ, 40 വയസ്സുകാരിയായ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. മധ്യ ബംഗ്ലദേശിലെ കാളിഗഞ്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരെ മരത്തില്‍ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ യുവതി പോലിസില്‍ പരാതി നല്‍കി.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഹിന്ദു വിഭാഗക്കാരനാണ് റാണ് പ്രതാപ്. രാജ്യത്ത് തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ റജിയുള്ള ഖാന്‍ സ്ഥിരീകരിച്ചു.
തുടര്‍ച്ചയായ കൊലപാതകങ്ങള്‍: ആശങ്കയില്‍ ന്യൂനപക്ഷങ്ങള്‍
കഴിഞ്ഞ മൂന്നാഴ്ചയായി ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു സമൂഹത്തിന് നേരെ അതിക്രൂരമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മൈമെന്‍സിംഗ് ജില്ലയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ദിപു ചന്ദ്ര ദാസ് എന്ന ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളി, അമൃത് മൊണ്ടല്‍, ബജേന്ദ്ര ബിശ്വാസ് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
ഷരിയത്പൂര്‍ ജില്ലയില്‍ വെച്ച് അക്രമികള്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യവസായിയായ ഖോകോണ്‍ ചന്ദ്ര ദാസ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ജാഷോറില്‍ മറ്റൊരാളും കൊല്ലപ്പെട്ടു.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് കീഴില്‍ ക്രമസമാധാന നില തകരാറിലാകുന്നു എന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ കൊലപാതകവും നടന്നിരിക്കുന്നത്. മനുഷ്യാവകാശ സംഘടനകളും ന്യൂനപക്ഷ കൂട്ടായ്മകളും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു
40 വയസ്സുകാരിയായ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. മധ്യ ബംഗ്ലദേശിലെ കാളിഗഞ്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരെ മരത്തില്‍ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ യുവതി പോലിസില്‍ പരാതി നല്‍കി.
പരാതിക്കാരിയായ യുവതിക്ക് വീടുവിറ്റവരാണ് ഇവരെ ആക്രമിച്ചത്. യുവതിയുടെ പരാതി പ്രകാരം രണ്ടര വര്‍ഷം മുന്‍പ് കാളിഗഞ്ച് മുനിസിപ്പാലിറ്റിയിലെ ഏഴാം വാര്‍ഡില്‍ രണ്ട് ദശലക്ഷം ടാക്കയ്ക്ക് (14,77,398 രൂപ) യുവതി ഇരുനില വീടും ഭൂമിയും വാങ്ങിയിരുന്നു. ഷാഹിന്‍ എന്നയാളില്‍ നിന്നുമാണ് ഇതു വാങ്ങിയത്. എന്നാല്‍ ഈ ഇടപാടിനു ശേഷം ഷാഹിനും സഹോദരനും യുവതിയോടു മോശമായി പെരുമാറാനും ഭീഷണിപ്പെടുത്താനും തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ഷാഹിനും സുഹൃത്തും ചേര്‍ന്നു യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി പണം നല്‍കാന്‍ തയ്യാറായില്ല.
പണം നല്‍കാന്‍ വിസമ്മതിച്ചപ്പോഴാണ് മരത്തില്‍ കെട്ടിയിട്ടു മുടി മുറിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. യുവതിയെ കെട്ടിയിട്ട പ്രതികള്‍ മുടിമുറിച്ച ശേഷം സ്ഥലം വിട്ടു. പരുക്കേറ്റ നിലയില്‍ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനയില്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഭയന്നു പോയ യുവതി ആദ്യം പരാതിപ്പെടാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് യുവതി കാളിഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
