എക്സ്പ്രസ് വേയിലൂടെ കുതിച്ചെത്തിയ ആ മെറ്റാലിക് ബ്ലാക്ക് 'സ്കോഡ' കാർ; വെള്ളക്കെട്ടിൽ കയറിയതും നിയന്ത്രണം തെറ്റി അപകടം; വണ്ടി തെന്നി മാറി ഡിവൈഡറിലിടിച്ച് തല കുത്തി മറിഞ്ഞു; ഇടിയുടെ ആഘാതത്തിൽ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു; നടുക്കും കാഴ്ചകൾ കണ്ട് നാട്ടുകാരുടെ നെഞ്ചുലഞ്ഞു; കണ്ണീരോടെ ബെംഗളുരുവിലെ മലയാളി ദമ്പതികൾ; നോവായി കുഞ്ഞ് കാർലോ!
ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ചുകൊണ്ട് വാഹനാപകടത്തിൽ കുഞ്ഞിന് ദാരുണാന്ത്യം. മലയാളി ദമ്പതിമാരുടെ കുഞ്ഞാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. കർണാടകയിലെ ചന്നപട്ടണയിലുണ്ടായ വാഹനാപകടത്തിലാണ് ഒരു വയസുള്ള കുഞ്ഞ് കാർലോയാണ് മരിച്ചത്. കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ - അലീന ദമ്പതിമാരുടെ ഒരു വയസുള്ള കുഞ്ഞാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തല കുത്തി മറിയുകയായിരുന്നു.
ഉടനെ തൊട്ട് ബാക്കിൽ നിന്ന് വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അതുലിനെയും അലീനയയെയും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇപ്പോഴിതാ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
മൈസൂരു എക്സ്പ്രസ് വേയിലെ ചന്നപട്ടണയിൽ ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറിയാണ് പിഞ്ചുകുഞ്ഞ് മരിച്ചത്. ആറു പേർക്ക് അപകടത്തിൽ പരിക്കേറ്റു. കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ– അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ (1) ആണ് മരിച്ചത്.
കാർലോയുടെ അമ്മ അലീന (33), മൂത്ത മകൻ സ്റ്റീവ് (3), അലീനയുടെ മാതാവ് റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), കാർ ഡ്രൈവർ ആന്റണി (27) എന്നിവരെ ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം. കണ്ണൂരിൽനിന്നു ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ, മഴയിൽ റോഡിലെ വെള്ളക്കെട്ടിൽ കയറിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കാറോടിച്ചിരുന്ന ആന്റണി ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുമ്പോഴാണ്. ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കാറിന് മുകളിലേക്ക് ഇടിച്ചുകയറിയത്.
പുറത്തേയ്ക്ക് തെറിച്ചുവീണ കാർലോ തൽക്ഷണം മരിച്ചു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അതുലും അലീനയും ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹുസ്ക്കൂരിലാണ് താമസിക്കുന്നത്. അപകടസമയത്ത് അതുൽ ബെംഗളൂരുവിലായിരുന്നു. അലീന നാട്ടിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.