'നല്ലതുമാത്രം പടച്ചുവിട്ടാല്‍ ആരും സിനിമ കാണില്ല; നെഗറ്റീവില്‍ നിന്ന് തുടങ്ങിയാലേ ഉയരങ്ങളില്‍ എത്താന്‍ കഴിയൂ; ബിജെപിയെ സംബന്ധിച്ചിടത്തോളം അതിന് വേണ്ടിയുള്ള തുടക്കം; അതിനുള്ള പാതയായി എമ്പുരാന്‍; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയരത്തില്‍ എത്തും'; 'എമ്പുരാന്‍' എല്ലാവരും കാണണമെന്ന് ജോര്‍ജ് കുര്യന്‍

'എമ്പുരാന്‍' എല്ലാവരും കാണണമെന്ന് ജോര്‍ജ് കുര്യന്‍

Update: 2025-03-29 07:32 GMT

കോഴിക്കോട്: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം 'എമ്പുരാന്‍' എല്ലാവരും കാണണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സിനിമ കാണുമെന്ന് വ്യക്തമാക്കി ജോര്‍ജ് കുര്യന്‍ രംഗത്ത് വന്നത്. സിനിമ എല്ലാവരും കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംടി രമേശ് പറഞ്ഞതാണ് ബി.ജെ.പി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയെ സിനിമയായി കാണണമെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ നിലപാടാണ് പാര്‍ട്ടി നയം. അദ്ദേഹത്തിന്റെ നിലപാട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും അംഗീകരിച്ചതാണ്. ചിത്രം കാണുന്നവര്‍ വീടുകളില്‍ ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ വേഷത്തിലൂടെയാണ് മോഹന്‍ലാല്‍ ഉയര്‍ന്നുവന്നത്. അതുപോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ഉയര്‍ന്നുവരുമെന്നും ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എമ്പുരാന്‍ താന്‍ കണ്ടിട്ടില്ലെന്നും കാണാന്‍ ശ്രമിക്കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. നല്ലതുമാത്രം പടച്ചുവിട്ടാല്‍ ആരും സിനിമ കാണില്ല. എതിര്‍ക്കപ്പെടുന്ന ഭാഗങ്ങളും വേണം. നെഗറ്റീവില്‍ നിന്ന് തുടങ്ങിയാലേ ഉയരങ്ങളില്‍ എത്താന്‍ കഴിയൂ. ബിജെപിയെ സംബന്ധിച്ചിടത്തോളം അതിന് വേണ്ടിയുള്ള തുടക്കമാണിത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയരത്തില്‍ എത്തും. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. സാധാരണ ഗതിയില്‍ ബിജെപി എല്ലാ വീടുകളിലും ചര്‍ച്ചയാകാറില്ല. ചിത്രം കാണുന്നവര്‍ എല്ലാവരും ചര്‍ച്ച ചെയ്യണം. ബിജെപി കുതിച്ചുയരും. അതിനുള്ള പാതയായിരിക്കും എമ്പുരാനെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് രണ്ടായിരത്തിന്റെ ആദ്യ വര്‍ങ്ങളില്‍ എന്തായിരുന്നു പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിലും മോദിയും ബിജെപിയും ഈ ഉയരങ്ങളില്‍ എത്തുമായിരുന്നോയെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു. എല്ലാ വീടുകളിലും എമ്പുരാന്‍ ചര്‍ച്ചയാകണം. ബിജെപി ഭാരവാഹികള്‍ സിനിമയെ വിമര്‍ശിക്കുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

'സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്' ഇതായിരുന്നു എം.ടി.രമേശിന്റെ പ്രതികരണം. സിനിമയ്ക്കെതിരെ ചില ബിജെപി നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ നിലപാടിപ്പോള്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും സ്വീകരിച്ചിരിക്കുന്നത്.

'മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ വില്ലനായാണ് വന്നത്. നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തില്‍ എത്തിയത് അതിനുശേഷം ആണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്. ബിജെപി ഒരു സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരും. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. എമ്പുരാന്‍ കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യും' കേന്ദ്ര മന്ത്രി പറഞ്ഞു.

മോദിയെക്കുറിച്ച് രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ എന്തായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ മോദിയും ബിജെപിയും ഈ ഉയരത്തില്‍ എത്തുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതിനുവേണ്ടി എല്ലാ വീടുകളിലും എമ്പുരാനെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ബിജെപി ഭാരവാഹികള്‍ സിനിമയെ വിമര്‍ശിക്കുന്നു എന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.central-minister-george-kurian-mohanlal-film-empuraan-bjp

Tags:    

Similar News