പിണറായി യെസ് മൂളി; ഗോവിന്ദും പൂര്‍ണ്ണ സമ്മതം; ജയരാജന്മാരും ഒറ്റക്കെട്ട്; സമ്മേളന കാല ന്യായത്തില്‍ ഇനിയും ദിവ്യയെ രക്ഷിക്കാനാകില്ല; പത്തനംതിട്ടയും തൃശൂരും പാലക്കാടും ഇടയുന്നതും പ്രതിസന്ധി; വിവാദമൊഴിവാക്കാന്‍ ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടിയും വരും; വനിതാ നേതാവ് ഇനി വെറും 'സഖാവ്' ആയേക്കും

Update: 2024-10-30 04:53 GMT

കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമായ പി പി ദിവ്യയെ കോടതി റിമാന്‍ഡ് ചെയ്തതോടെ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. ദിവ്യയ്ക്ക് അനുകൂലമായും പ്രതികൂലമായും പറയാന്‍ കഴിയാത്ത വൈതരണിയിലാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വം. ഇതിനിടെ ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തലോ സസ്പെന്‍ഷന്‍ നടപടിയോ വേണമെന്നാണ് ഇവരുടെ ആവശ്യം ഇന്ന് ചേരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഈക്കാര്യത്തില്‍ തീരുമാനമെടുക്കും. വിവാദം ഒഴിവാക്കാന്‍ ദിവ്യക്കെതിരെ പാര്‍ട്ടി നപടി ഉണ്ടാകും എന്ന് ഉറപ്പാണ്.

എന്നാല്‍ ഒരു വ്യക്തിക്കു വേണ്ടി പാര്‍ട്ടിയെ അപമാനിക്കാന്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നാണ് ഇതിന് നേതൃത്വംനല്‍കിയ മറുപടി. അതു കൊണ്ടുതന്നെ നവംബര്‍ ഒന്നിന് കണ്ണൂര്‍ ജില്ലയിലെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പെ തന്നെ അച്ചടക്കനടപടി സ്വീകരിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. നേരത്തെ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ പി.പി ദിവ്യയ് ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് യോഗത്തില്‍ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിവ്യ യ്ക്കെതിരെ അച്ചുക്കനടപടി സാധ്യത തെളിയുന്നത്. അങ്ങനെയെങ്കില്‍ വനിതാ നേതാവ് ഇനി വെറും സഖാവ് മാത്രമായിരിക്കും.

പൊലിസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പുരോഗമിക്കുമ്പോഴും പാര്‍ട്ടി രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തതോടെ പാര്‍ട്ടിയും ദിവ്യയെ കൈവിട്ടേക്കും. സമ്മേളന കാലയളവില്‍ അച്ചടക്കനടപടികള്‍ സ്വാഭാവികമല്ലെങ്കിലും അസാധാരണ സാഹചര്യം പരിഗണിച്ചായിരിക്കും തീരുമാനം. പത്തനംതിട്ടയും, തൃശൂരും, പാലക്കാടും ഇടയുന്നതും പ്രതിസന്ധിയാണ്. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയെയും ജില്ലാ കമ്മിറ്റിയെയും അറിയിച്ചതിനു ശേഷം പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പി.പി ദിവ്യയെ തള്ളിപ്പറയുന്നത് അനുചിതമാണെന്ന് കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു വ്യക്തിക്കു വേണ്ടി പാര്‍ട്ടിയെ അപമാനിക്കാന്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നാണ് ഇതിന് നേതൃത്വംനല്‍കിയ മറുപടി. അതു കൊണ്ടുതന്നെ നവംബര്‍ ഒന്നിന് കണ്ണൂര്‍ ജില്ലയിലെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പെ തന്നെ അച്ചടക്കനടപടി സ്വീകരിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. നേരത്തെ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ പി.പി ദിവ്യയ് ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് യോഗത്തില്‍ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിവ്യ യ്ക്കെതിരെ അച്ചുക്കനടപടി സാധ്യത തെളിയുന്നത്.

ഇന്നലെ തലശേരി പ്രിന്‍സിപ്പല്‍സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ പള്ളിക്കുന്നിലെ താമസ സ്ഥലത്തേക്ക് മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.

Tags:    

Similar News