'പെണ്ണ്, കഞ്ചാവ്, എംഡിഎംഎ കേസുകളില്‍ പ്രതിയായ ഇവനെയൊക്കെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ജനപ്രതിനിധി നാടിന് അപമാനമാണ്; നിങ്ങള്‍ക്ക് നാണമില്ലേ ഹൈബി ഇതുപറയാന്‍'; ചലച്ചിത്ര പുരസ്‌കാരം നേടിയ വേടനെ അഭിനന്ദിച്ച് പോസ്റ്റിട്ട ഹൈബി ഈഡന് എതിരെ സൈബറാക്രമണം

വേടനെ അഭിനന്ദിച്ച ഹൈബി ഈഡന്‍ എംപിക്കെതിരെ സൈബര്‍ ആക്രമണം

Update: 2025-11-04 12:49 GMT

കൊച്ചി: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ വേടനെ അഭിനന്ദിച്ച ഹൈബി ഈഡന്‍ എംപിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം. വേടനോടൊപ്പം തോളില്‍ കൈയിട്ട് നില്‍ക്കുന്ന ചിത്രം ഹൈബി ഈഡന്‍ പങ്കുവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംപിക്കെതിരെയും പുരസ്‌കാര നിര്‍ണയത്തെ അനുകൂലിച്ചവര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത്. 'അര്‍ഹതപ്പെട്ട പുരസ്‌കാരമാണെന്നും അഭിനന്ദനങ്ങള്‍' എന്നായിരുന്നു ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍, എംപിയുടെ പോസ്റ്റിന് താഴെ വന്ന ഭൂരിഭാഗം കമന്റുകളും വിമര്‍ശനങ്ങളായിരുന്നു. 'പെണ്ണ്, കഞ്ചാവ്, എംഡിഎംഎ കേസുകളില്‍ പ്രതിയായ ഇവനെയൊക്കെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ജനപ്രതിനിധി നാടിന് അപമാനമാണ്. നിങ്ങള്‍ക്ക് നാണമില്ലേ ഇത് പറയാന്‍,' എന്നാണ് പ്രധാന വിമര്‍ശനം. 'ആസ്ഥാന കവിയെ കോണ്‍ഗ്രസുകാര്‍ ഏറ്റെടുക്കണം,' എന്നൊരാള്‍ പരിഹസിച്ചു. 'സഖാക്കളും കോണ്‍ഗ്രസും പെണ്ണ് കേസ്സിലെ പ്രതിക്ക് വേണ്ടി മത്സരമാണ്, നാണമില്ലാത്ത എംപി,' എന്നും ജോര്‍ജ് ഈഡന്റെ മകനോട് അല്‍പം ബഹുമാനമൊക്കെ ഉണ്ടായിരുന്നു. ഇതോടെ അതും പോയി. ഇവന്റെ പാട്ടിന്റെ വരികളുടെ അര്‍ത്ഥം ഒന്ന് ഫെയ്‌സ് ബുക്കിലൂടെ എറണാകുളത്തെ ജനങ്ങളെയെങ്കിലും ഒന്ന് ബോധ്യപ്പെടുത്തണേയ്. കമ്മി അവാര്‍ഡിന് കോണ്‍ഗ്രസ് പിന്തുണ എന്നും തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞത്.


Full View

വേടന് പുരസ്‌കാരം നല്‍കിയ ഭരണപക്ഷത്തിനും ജൂറിക്കുമെതിരെയും ഈ പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. 'ഭരണപക്ഷത്തിനോ ജൂറിക്കോ ബോധമില്ല. പ്രകാശ് രാജ്, രഞ്ജിത്ത് പ്രമോദ്, ജിബു ജേക്കബ് എന്നിവരടങ്ങിയ ജൂറിക്ക് പോലും ഇത്രയും വിവേകമുണ്ടോ എന്ന് ഓര്‍ത്ത് പോയി. നല്ല വരികള്‍ ഇല്ലെങ്കില്‍ അവാര്‍ഡ് കൊടുക്കരുത്, അല്ലാതെ ഇമ്മാതിരി പ്രഹസനം കാണിക്കരുത്,' എന്നായിരുന്നു ഒരു വിമര്‍ശനം.

വേടനെ അനുകൂലിച്ചും കമന്റുകളുണ്ട്.

വേടന്‍ ഹേറ്റേഴ്‌സ് രണ്ട് തരക്കാരാണ്

സങ്കി-തമ്പുരാന്‍ ആറ്റിറ്റിയൂഡ് ഊളകള്‍

അവര്‍ക്ക് അവരുടേതായ ന്യായമുണ്ട്

പക്ഷേ ഇവിടെ കമന്റിട്ട് പൂണ്ട് വിളയാടുന്ന കൊങ്ങി ഫുണ്ടകള്‍ക്ക്

വേടന്‍ എന്ത് ദോഷം ചെയ്‌തെടാ?

മലയാളി മനസ്സിലാക്കേണ്ട ഏറ്റവും

വലിയ രാഷ്ട്രീയ പാഠം ഇതാണ്

ഓരോ കൊങ്ങിയും പകുതി

മുന്നമാരാണ് ബ്ലഡി പബ്ലിക് എനിമീസ്!

വേടന്‍




 

Tags:    

Similar News