ശരീരം നല്ല വെള്ളിനിറം...; തലയുടെ അടുത്തായി ചുവന്ന ചിറക്..!; തമിഴ്‌നാട് തീരത്ത് നിന്ന് വലയെറിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയത് അപൂർവയിനം മീനിനെ; 'ഡോംസ്ഡേ ഫിഷ്' എന്ന് കണ്ടവർ; ജപ്പാനിൽ സുനാമിയും ഭൂകമ്പവും അടിക്കുന്നതിന് തൊട്ട് മുമ്പ് കണ്ട അതേ മത്സ്യം..; ഇത് ലോക അവസാനമോ?; എല്ലാം നിരീക്ഷിച്ച് ഗവേഷകർ!

Update: 2025-06-03 10:18 GMT

ചെന്നൈ: പല നിഗുഢതകളും ഇപ്പോഴും ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒന്നാണ് കടൽ എന്ന അത്ഭുതം. അവിടെ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത മത്സ്യങ്ങൾ വരെ ഉണ്ട്. ഇത്തരത്തിലുള്ള അനേകം ജീവികളിൽ ഒന്നാണ് ഓർഫിഷ്. അസാധാരണമായ രൂപഭാവവും മുൻപ് നടന്ന ചില നിർഭാഗ്യകരമായ സംഭവങ്ങളുമായുള്ള ബന്ധവും കാരണം ഓര്‍ഫിഷ് പലർക്കും താൽപ്പര്യമുള്ള ഒരു അപൂർവ ജീവിയാണ്. ഇപ്പോഴിതാ, ഇന്ത്യൻ തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

റെഗാലെക്കസ് ഗ്ലെസ്‌നെ (Regalecus glesne) എന്ന് ശാസ്ത്രീയ നാമമുള്ള ഓർഫിഷ്, 30 അടി വരെ നീളം വെക്കാൻ കഴിയുന്ന ഒരു റിബൺ പോലുള്ള ജീവിയാണ്. ആഴക്കടലിൽ സാധാരണയായി 200 മുതൽ 1,000 മീറ്റർ വരെ ആഴത്തിലാണ് ഇവയെ കാണപ്പെടുന്നത്. വളരെ അപൂർവമായി മാത്രമേ ഇത് ഉപരിതലത്തിലേക്ക് വരാറുള്ളൂ എന്ന് ചുരുക്കം. അങ്ങനെ ഉപരിതലത്തിനോട് ചേര്‍ന്ന് ഓര്‍ഫിഷിനെ കണ്ടെത്തുന്നത് അത്യപൂർവമാണ്, അങ്ങനെയൊരു കാഴ്ച വലിയ കൗതുകമുണ്ടാക്കും.റിപ്പോർട്ടുകൾ അനുസരിച്ച്, തമിഴ്‌നാടിന്റെ തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ അടുത്തിടെ ഈ അപൂർവ ജീവികളിൽ ഒന്നിനെ പിടികൂടി. മത്സ്യത്തിന് വെള്ളിനിറമുള്ള, ഓളങ്ങൾ പോലെയുള്ള ശരീരവും തലയുടെ അടുത്തായി പ്രത്യേക ചുവന്ന ചിറകും ഉണ്ടായിരുന്നു. ഈ രൂപവും മത്സ്യത്തിന്റെ വലുപ്പവും രൂപവും വലിയ ഊഹാപോഹങ്ങൾക്ക് വഴിവെയ്ക്കുന്നു.

'ഡോംസ്‌ഡേ ഫിഷ്' എന്നുകൂടി അറിയിപ്പെടുന്ന മത്സത്തിന്റെ ഉപരിതലത്തിലെ സാന്നിധ്യം പലപ്പോഴും ഊഹാപോഹങ്ങളുമായും കെട്ടുകഥകളുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്. തീരപ്രദേശങ്ങളിൽ ഓർഫിഷിന്റെ സാന്നിധ്യം വലിയ ദുരന്തം ആസന്നമാകുന്നതിന്റെ സൂചനയാകാമെന്നാണ് ദീർഘകാലമായുള്ള ഒരു വിശ്വാസം.

ജപ്പാനീസ് ഐതിഹ്യം അനുസരിച്ച് , ഓർഫിഷിനെ ഒരു വരാനിരിക്കുന്ന ഭൂകമ്പ സൂചനയായാണ് കാണുന്നത്. ആഴക്കടലിൽ സാധാരണയായി കാണുന്ന ഈ മത്സ്യം, വെള്ളത്തിനടിയിലെ tremors (ചെറിയ കുലുക്കങ്ങൾ) കാരണം അസ്വസ്ഥമാകുമ്പോൾ ഉപരിതലത്തിലേക്ക് നീന്തിവരുന്നതാണ് എന്നാണ് വിശദീകരിക്കപ്പെടുന്നത്.. അതുകൊണ്ടുതന്നെ ഓര്‍ഫിഷ് പ്രത്യക്ഷപ്പെടുന്നത് വലുതും വിനാശകരവുമായ ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പായി ജാപ്പനീസ് കണക്കാകുയും ചെയ്യുന്നു.

അതേസമയം, നേരത്തെ പറഞ്ഞതിന് സമാനമായി ഓർഫിഷിന്, വലിയ പ്രകൃതി ദുരന്തങ്ങളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിന് ചില കാരണങ്ങളുമുണ്ട്. 2011-ലെ ജപ്പാനിലെ ഭൂകമ്പത്തിനും സുനാമിക്കും മുൻപാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവം നടന്നത്. ദുരന്തം ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജപ്പാൻ തീരങ്ങളിൽ ഓർഫിഷുകൾ അടിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇത് ഈ മത്സ്യത്തിന് ഭൂകമ്പം തിരിച്ചറിയാനുള്ള കഴിവുണ്ടെന്നുള്ള ജനപ്രിയമായ ഒരു വിശ്വാസത്തിന് കാരണമായി. മറ്റ് ചിലയിടങ്ങളിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോൾ, മത്സ്യത്തെ കാണുന്നത് ഒരു ദുശ്ശകുനമായി വ്യാഖ്യാനിക്കപ്പെട്ടു. മെക്സിക്കോയിൽ ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ഓർഫിഷിനെ തീരത്ത് കണ്ടെത്തിയിരുന്നു. മത്സ്യവും ദുരന്തങ്ങളും തമ്മിലുണ്ടെന്ന് വിശ്വസിക്കുന്ന ഈ ബന്ധമാണ് അതിന് "ഡോംസ്‌ഡേ ഫിഷ്" എന്ന വിളിപ്പേര് നേടിക്കൊടുത്തത്.

Similar News