അവർക്ക് എന്താ..ഇത്ര പേടി; ഞാൻ സംഘിയാണെന്ന് അഭിമാനത്തോടെ തന്നെ പറയും; ബിജെപിയെ അങ്ങനെ വെറുതെ പുച്ഛിക്കണ്ട...!! രാജീവ് ചന്ദ്രശേഖരന്റെ കൂടെ സംസാരിച്ച് നിൽക്കുന്ന ചിത്രം പങ്ക് വച്ചതോടെ വീണ്ടും വിവാദം; സൈബിറടത്തിൽ ചർച്ചയായി ഡോ. റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ

Update: 2026-01-11 03:09 GMT

തിരുവനന്തപുരം: പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധേയരായ താരങ്ങൾ രാഷ്ട്രീയ നിലപാടുകൾ പരസ്യമാക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് ചർച്ചയാകുന്നു. താൻ 'സംഘി' ആണെന്ന് അഭിമാനത്തോടെ പറഞ്ഞിരിക്കുകയാണ് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. 

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്‍റെ ഒപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഡോ. റോബിന്റെ പ്രതികരണം. ഭീഷണികളൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ റോബിൻ, ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജീവ് ചന്ദ്രശേഖരനെയും കെ. സുരേന്ദ്രനെയും തനിക്ക് ഇഷ്ടമാണെന്നും പറഞ്ഞു.

നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത്, വലത് മുന്നണികളിലെ അഴിമതി ചൂണ്ടിക്കാട്ടിയ റോബിൻ, ബിജെപിയെ പുച്ഛിക്കുന്നവർക്ക് കേരളം ബിജെപി ഭരിക്കുമെന്ന ഭയമുണ്ടെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, കേരളത്തില്‍ എന്‍.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരിന്നു. ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അദ്ഭുതങ്ങള്‍ നടത്തുമെന്നും അനന്തപുരിയില്‍ തുറന്ന വാതില്‍ സെക്രട്ടറിയേറ്റിലും തുറക്കുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തിലും എന്‍.ഡി.എയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മണ്ഡലം നോല്‍ക്കാതെ മത്സരിക്കും. കേരളത്തില്‍ വര്‍ഗീയധ്രുവീകരിരണം നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്. വികസനത്തില്‍ കേന്ദ്രത്തിന്റെയത്ര വേഗം സംസ്ഥാനത്തിനില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അതിനും തയാറാണെന്നും. സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് എതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍, അവര്‍ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്.


Tags:    

Similar News