മോദി ക്ഷണിച്ചതനുസരിച്ചെത്തിയ ദുബായ് കിരീടാവകാശിയെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ എത്തിയത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; സുരേഷ് ഗോപി എന്ത് പറഞ്ഞാലും വിവാദമാക്കാന്‍ നടക്കുന്ന സംഘവിരുദ്ധര്‍ക്ക് കുരുപൊട്ടി: എസ്.ജിയുടെ ആതിഥേയത്വം സ്വീകരിച്ച് നിറപുഞ്ചിരിയോടെ ഇന്ത്യയെ വാരിപുണര്‍ന്ന് ഷെയ്ക്ക് ഹംദാന്‍
ന്യൂഡല്‍ഹി: യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇന്ത്യയില്‍ എത്തിയ ദുബായ് കിരീടാവകാശിക്ക് വലിയ സ്വീകരണമാണ് ലഭിച്ചതും. ദുബായ് നഗരത്തിന് മലയാളികളുമായുള്ള ബന്ധം ശരിക്കും അറിയാവുന്നത് കൊണ്ട് തന്നെ മലയാളിയായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയാണ് പ്രധാനമന്ത്രി ഷെയ്ക്ക് ഹംദാനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേകക്ക് അയച്ചത്.
മലയാളികളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയിലാണ് അദ്ദേഹം വിമാനം ഇറങ്ങിയതും. കേരളത്തില്‍ സുരേഷ് ഗോപി എന്തു പറഞ്ഞാലും വിവാദമാക്കുന്‍ തയ്യാറെടുത്തിരിക്കുന്നവരുടെ കുരു പൊട്ടിക്കുന്നതായിരുന്നു സുരേഷ് ഗോപിയുടെ സാന്നിധ്യം. സുരേഷ് ഗോപിയുടെ ആഥിത്യം സ്വീകരിച്ചു നിറപുഞ്ചിരിയോടെ ഹംദാന്‍ എത്തിയത്. കേരളത്തെയും മലയാളത്തനിമയെയും നെഞ്ചോട് ചേര്‍ത്തും അദ്ദേഹം. ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അരങ്ങേറിയ കേരളത്തിന്റെ പരമ്പരാഗത ചെണ്ട മേളത്തിന്റെ ചിത്രം സമൂഹമാധ്യമ പേജില്‍ പങ്കുവച്ചാണ് ഷെയ്ഖ് ഹംദാന്‍ കേരളത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. അദ്ദേഹം എത്തിയ യുഎഇ വിമാനത്തിന്റെ പശ്ചാത്തലത്തില്‍ 4 മേളക്കാര്‍ നിന്ന് ചെണ്ടകൊട്ടുന്നതാണ് ചിത്രം.
ഷെയ്ഖ് ഹംദാന്റെ ഫോട്ടോ കേരളത്തിന്റെ പ്രിയപ്പെട്ട സാംസ്‌കാരിക പാരമ്പര്യത്തിന്റെ തനിമ പ്രകടിപ്പിക്കുന്നതായിരുന്നു. യുഎഇയിലെ 38 ലക്ഷത്തോളം ഇന്ത്യക്കാരില്‍ വലിയൊരു ശതമാനം മലയാളികളാണ്. ഷെയ്ഖ് ഹംദാന്‍ പലപ്പോഴും ദുബായിയുടെ മനോഹരമായ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്തു ഫൊട്ടോഗ്രഫിയോടും പ്രകൃതിസൗന്ദര്യത്തോടുമൊക്കെയുള്ള സ്‌നേഹം പങ്കിടാറുണ്ട്. സമൂഹമാധ്യമത്തില്‍ ദശലക്ഷക്കണക്കിന് ഫോളേവേഴ്‌സ് ഇദ്ദേഹത്തിനുണ്ട്.
ദുബായ് കിരീടാവകാശിയുടെ സന്ദര്‍ശനം ഇന്ത്യ-യുഎഇ ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ പറഞ്ഞു. മുംബൈയില്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു ദുബായി കിരീടാവകാശി ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍. ഷെയ്ഖ് ഹംദാന് മുംബൈയില്‍ ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു.
സന്ദര്‍ശനത്തിനു മുന്നോടിയായി ദുബായ് ചേംബേഴ്‌സ് സംഘടിപ്പിച്ച ദുബായ്ഇന്ത്യാ ബിസിനസ് ഫോറത്തില്‍ ഇരുരാജ്യങ്ങളിലെയും വ്യവസായികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വ്യവസായ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു. നിക്ഷേപസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇരു രാജ്യങ്ങളിലെയും വ്യവസായികള്‍ക്കു വാതില്‍ തുറക്കുന്നതായിരുന്നു ബിസിനസ് ഫോറം. മന്ത്രി ജയകുമാര്‍ റാവല്‍ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചു വിവരിച്ചു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) മൂന്നാം വര്‍ഷത്തില്‍ എത്തിയിരിക്കെ ഉഭയകക്ഷി വ്യാപാരം വിപുലമാക്കാനാണ് ശ്രമിക്കുന്നതെന്ന് ദുബായ് ചേംബേഴ്‌സ് വൈസ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ ബ്യാത്ത് ചൂണ്ടിക്കാട്ടി. ദുബായിലെ സാധ്യതകള്‍ ഇന്ത്യന്‍ വ്യവസായികള്‍ കൂടുതലായി ഉപയോഗിക്കണമെന്ന് ദുബായ് ചേംബേഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) വൈസ് പ്രസിഡന്റ് ആര്‍. മുകുന്ദന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) അറബ് കൗണ്‍സില്‍ ചെയര്‍മാന്‍ അദീബ് അഹമ്മദ്, ഐഎംസി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുന്‍ പ്രസിഡന്റും നിലവിലെ മാനേജിങ് കമ്മിറ്റി അംഗവുമായ അനന്ത് സിംഘാനിയ എന്നിവര്‍ പങ്കെടുത്തു.
ദുബായ് കിരീടാവകാശിയായശേഷം ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഒട്ടേറെ മന്ത്രിമാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികള്‍ ഉള്‍പ്പെടെ ഉന്നതതല സംഘവും ഷെയ്ഖ് ഹംദാനെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള വാണിജ്യ പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ സന്ദര്‍ശനം. യുഎഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ, സാംസ്‌കാരിക വിനിമയങ്ങളില്‍ ദുബായ് ഏറെക്കാലമായി ഒരു പ്രധാന കേന്ദ്രമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എമിറേറ്റ്സിലെ 43 ലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസികളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിത്തറയിടുന്നത്, ഇവരില്‍ ഭൂരിഭാഗവും ദുബായിലാണ് താമസിക്കുന്നത്.
ആഗോള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും സഹകരണത്തിന്റെ പാലങ്ങള്‍ പണിയുന്നതിനുമുള്ള യുഎഇയുടെ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള ദുബായിയുടെ സാമ്പത്തിക ബന്ധം അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായി ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇന്ത്യാ സന്ദര്‍ശനം അടിവരയിടുന്നു.
ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപങ്ങളും വ്യാപാര ബന്ധങ്ങളും, പ്രത്യേകിച്ച് ദുബായിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചതെങ്ങനെയെന്നും ദുബായിയുടെ ബിസിനസ് അന്തരീക്ഷം ഇന്ത്യന്‍ സംരംഭകരെ ആകര്‍ഷിക്കുന്നത് എങ്ങനെയാണെന്നും അത് ദക്ഷിണേഷ്യന്‍ വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നുവെന്നും കാണിക്കുന്ന വിശദാംശങ്ങള്‍ ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫിസ് പുറത്തുവിട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദുബായിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കുതിച്ചുയര്‍ന്ന് 15 ബില്യന്‍ ദിര്‍ഹത്തിലെത്തി. അതേസമയം ദുബായിയുടെ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ 17.2 ബില്യന്‍ ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് 16,623 പുതിയ ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്തു. ഇതോടെ ദുബായില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം ആകെ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 70,000-ത്തിലേറെയായി
യുഎഇയുടെ ആഗോള ലോജിസ്റ്റിക് ഭീമനായ ഡിപി വേള്‍ഡ് 20 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നു. 2024 ജനുവരിയില്‍ ഗുജറാത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി 3 ബില്യന്‍ ഡോളറിന്റെ ബൃഹത്തായ കരാറില്‍ ഒപ്പുവച്ചു. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ ദുബായിയുടെ ശക്തമായ സാന്നിധ്യം കൂടുതല്‍ ഉറപ്പിച്ചു.
ഇന്ത്യയുമായുള്ള ദുബായിയുടെ ശക്തമായ ബന്ധത്തിന്റെ മറ്റൊരു പ്രതീകമായ എമിറേറ്റ്‌സ് എയര്‍ലൈന്‍ 1985 മുതല്‍ ഇന്ത്യന്‍ വിപണിയെ സേവിക്കുന്നു. ദുബായിയെ 9 ഇന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 167 പ്രതിവാര വിമാന സര്‍വീസുകള്‍ നിലവില്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്. ടൂറിസം കുതിച്ചുചാട്ടത്തോടെ 2024 ല്‍ ദുബായില്‍ 3.14 ദശലക്ഷം റെക്കോര്‍ഡ് സന്ദര്‍ശകരെത്തി. ഈ ഒഴുക്കിന്റെ ഏറ്റവും വലിയ പങ്ക് ഇന്ത്യയുടേതാണ്.