ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം; പിന്നാലെ തീപിടിത്തം ഉണ്ടായെങ്കിലും ഉടനടി അണച്ചു; ഇറാന്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതെന്ന് മന്ത്രി റീം അല്‍ ഹാഷിമി
ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
ദുബായ്: ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തമുണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം അതിവേഗം തീ അണയ്ക്കുക ആയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തര സേവന വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായിദുബായ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. വന്‍ ദുരന്തം ഒഴിവാക്കാന്‍ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ പരിക്കേറ്റതായി വിവരമില്ല. ദുബായ് മീഡിയ ഓഫീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് വിവരം പുറത്തുവിട്ടത്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണത്തിലാണെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഇറാന്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതെന്ന് യുഎഇയുടെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി പറഞ്ഞു. ഇറാന്റെ ആക്രമണം പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ുഎഇയുടെനിലപാട് പരിഗണിക്കാതെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.
യുഎഇക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. സമീപകാല സംഭവികാസങ്ങളില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം യുഎഇയും സൈനിക ഏറ്റുമുട്ടല്‍ തടയാന്‍ കൂടുതല്‍ തീവ്രമായ നയതന്ത്രശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അല്‍ ഹാഷിമി അറിയിച്ചു.
ഗള്‍ഫിന്റെ സുരക്ഷ സുപ്രധാനമാണെന്ന ഉറച്ച വിശ്വാസമാണ് ഈ ശ്രമങ്ങള്‍ക്ക് കാരണം. യദേശീയ താല്‍പ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നത് അത്യാവശ്യമായതുകൊണ്ട് തെഹ്റാനിലെ എംബസി അടച്ചുപൂട്ടലും സ്ഥാനപതിയെ തിരിച്ചുവിളിക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ യുഎഇ സ്വീകരിച്ചിട്ടുണ്ടെന്നും അല്‍ ഹാഷിമി വ്യക്തമാക്കി.
