'ഗൺ ലോക്കായാൽ പിന്നെന്തു ഹേ..'; ഇലക്ട്രിക് കാറുമായി ചാർജിങ്ങ് സ്റ്റേഷനിൽ കയറിയവർക്ക് തലവേദന; മെഷിനുകൾ പലതും കട്ടപ്പുറത്തെന്ന് പരാതി; സ്പെയർ പാർട്സ് കിട്ടാൻ വൈകുന്നുവെന്ന് അധികൃതർ; പെട്ട അവസ്ഥയിൽ ഉപഭോക്താക്കൾ; പാതിവഴിയിൽ വലഞ്ഞ് യാത്രക്കാർ

Update: 2025-07-22 07:02 GMT

എറണാകുളം: സംസ്ഥാനത്തെ മുവാറ്റുപുഴ, അങ്കമാലി, ചാലക്കുടി ഭാഗങ്ങളിലുള്ള ഇ- ചാർജിങ്ങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നില്ലെന്ന് പരാതി. ഇതോടെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചാർജിംഗ് മെഷിനുകളുടെ തകരാർ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. തകർച്ച പരിഹരിക്കണമെന്ന് കെഎസ്ഇബി ഇവി കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ നേരായ പ്രതികരണം ഇല്ലെന്നും പരാതി ഉണ്ട്. മുവാറ്റുപുഴ, അങ്കമാലി, ചാലക്കുടി ഭാഗങ്ങളിൽ സമാന രീതിയിൽ പരാതി ഉയരുന്നു. ഏകദേശം രണ്ടരമാസത്തിലേറെ ഇവിടെ ഇ- ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നില്ലെന്നും പരാതി ഉണ്ട്. ദൂര യാത്രകൾ പോകുന്നവരും പ്രതിസന്ധി നേരിടുകയാണ്.

വിളിച്ചിട്ട് കംപ്ലയിന്റ് കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. ചില സമയത്ത് വണ്ടി കൊണ്ടുപോകുമ്പോൾ ലോക്കായി പോകുന്ന അവസ്ഥയാണെന്നും പരാതി ഉണ്ട്. കംപ്ലയിന്റുമായി ബന്ധപ്പെട്ട് അധികൃതരെ വിളിച്ചപ്പോൾ മെഷിൻ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് എന്നാണ് പറയുന്നത്. ചില സമയങ്ങളിൽ അവർ ശരിയാക്കി വെച്ചിട്ടുണ്ടെന്ന് പറയും പക്ഷെ ചാർജ് ചെയ്യാൻ വയ്ക്കുമ്പോൾ പഴയ സ്ഥിതി തന്നെ ആയിരിക്കുമെന്നും പരാതി ഉണ്ട്. ചാർജിങ്ങ് സ്റ്റേഷനുകളിൽ പലരും വന്നിട്ട് വർക്ക് ചെയ്യുന്നില്ലെന്ന് കാണുമ്പോൾ വിട്ട് പോകും. മറ്റൊരു പ്രധാന പ്രശ്‌നം ചാർജിങ് ഗൺ വാഹനത്തിൽ വെച്ച് കഴിഞ്ഞാൽ ചിലപ്പോൾ ലോക്ക് ആകാൻ സാധ്യതകൾ ഏറെയാണെന്നും പറയുന്നു. പിന്നെ തകരാർ പരിഹരിച്ചാൽ മാത്രമേ വാഹനം തിരികെ എടുക്കാൻ പറ്റുകയുള്ളു. ചിലപ്പോൾ ചാർജ് ചെയ്യാൻ വയ്ക്കുമ്പോൾ തന്നെ ചാർജ് ഫുള്ളായി എന്ന് കാണിക്കുമെന്നും പറയുന്നു.

പരാതിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഇവി കസ്റ്റമർ കെയർ മറുനാടനോട് പ്രതികരിച്ചത്

സ്പെയർ പാർട്സ് കിട്ടാൻ വൈകുന്നതാണ് കംപ്ലയിന്റെ പരിഹരിക്കാൻ താമസമെന്ന് ഇൻചാർജ് പറഞ്ഞു. ഈ ആഴ്ച തന്നെ പരിഹാരം കാണുമെന്നും അവർ പറഞ്ഞു.സ്റ്റേഷനിൽ കംപ്ലയിന്റെ ചിലർ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. ഒരാൾ മെഷിൻ തല്ലിപ്പൊട്ടിച്ച സംഭവവും ഉണ്ടായിരുന്നുവെന്നും ഇൻചാർജ് പറഞ്ഞു.

അതേസമയം, ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ വിപണിയിലെത്തിയതോടെ പെട്രോൾ പമ്പുകളുടെ സ്ഥാനത്ത് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ വരുമെന്നും ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വൻ വ്യവസായമായി മാറുമെന്നുമാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ ഓരോജില്ലയിലും നിരവധി ചാർജിംഗ് സ്റ്റേഷുകൾ സ്ഥാപിച്ചാലേ ഇപ്പോഴത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. ഇപ്പോൾ വളരെ കുറച്ച് ചാർജിംഗ് സ്റ്റേഷനുകൾ മാത്രമാണ് ഉള്ളത്.

Tags:    

Similar News