ആദ്യം ബോംബ് പൊട്ടിക്കുമെന്ന് ഭീഷണി; പിന്നാലെ വൻ ശബ്ദത്തിൽ സ്ഫോടനം; ആളുകൾ ഭയന്ന് ഓടി; കുതിച്ചെത്തി ഫയര്‍ ഫോഴ്സ്; ആളപായമില്ല; പ്രദേശത്ത് ജാഗ്രത തുടരുന്നു; സംഭവം ഡല്‍ഹി പ്രശാന്ത് വിഹാറില്‍!
ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം. ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. പിവിആർ സിനിമ തീയറ്ററിന് അടുത്താണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആളപായമില്ല. രാവിലെ 11.48 ഓടെയാണ് ജനങ്ങളെ ഞെട്ടിപ്പിച്ച് സ്ഫോടനം നടന്നത്.
പോലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നത്. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സംഭവം സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്ത് ഇപ്പോൾ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. പോലീസ് വ്യാപക പരിശോധനയും നടത്തുന്നുണ്ട്. സ്ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്സ് എന്നിവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രശാന്ത് വിഹാറിലെ പാര്ക്കിന് അടുത്തുള്ള അതിര്‍ത്തി മതിലിനോട് അടുത്താണ് സ്ഫോടനം നടന്നത്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി.
അതേസമയം, കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. അപകടത്തില്‍ സ്കൂളിന്റെ മതില് തകര്‍ന്നെങ്കിലും ആളപായം ഉണ്ടായില്ല. ഈ രണ്ട് ഇടങ്ങളില്‍ നിന്ന് ഈ വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം പോലിസിന് ലഭിച്ചിരുന്നു.
പ്രശാന്ത് വിഹാറില്‍ ബോംബ് സ്ഫോടനമുണ്ടാവുമെന്ന ഭീഷണി സന്ദേശം രാവിലെ 11.48ന് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഉടന്‍ തന്നെ നാല് അഗ്നിരക്ഷാസേന വാഹനവുമായി ഞങ്ങള്‍ സ്ഥലത്തേക്ക് എത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. സംഭവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.- ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.