അമ്മയുടെ കണ്‍മുന്നില്‍ വെച്ച് അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി കാര്‍ തട്ടിയെടുത്തത്ത് കടന്നു; പോലീസിന്റെ അതിവേഗ ഇടപെടില്‍ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി; ഡബ്ലിനെ ഞെട്ടിച്ച കാര്‍ ഹൈജാക്ക് കഥ

അമ്മയുടെ കണ്‍മുന്നില്‍ വെച്ച് അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി കാര്‍ തട്ടിയെടുത്തത്ത് കടന്നു

Update: 2024-09-24 01:04 GMT

ഡബ്ലിന്‍: അമ്മ തൊട്ടടുത്ത് നില്‍ക്കെ, അഞ്ചു മാസം മാത്രം പ്രായമുള്ള മകള്‍ ഇരുന്ന കാര്‍ തട്ടിക്കൊണ്ടുപോയത് ഡുബ്ലിന്‍ നഗരത്തിലാകെ ഭീതി പരത്തി. ഇന്നലെ ഉച്ചക്ക് പ്രാദേശിക സമയം 1.50 ഓടെയായിരുന്നു സംഭവം. എന്നാല്‍, കര്‍മ്മനിരതരായ ഐറിഷ് പോലീസ് ഉടന്‍ രംഗത്തെത്തുകയും കുട്ടിയെ തട്ടിക്കൊണ്ടു പോയ വിവരം ഉടനടി എല്ലായിടങ്ങളിലും അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പോലീസിന്റെ സത്വര നടപടി പ്രയോജനം ചെയ്തു. നഗരത്തില്‍ നിന്നും പുറത്തു കടക്കുന്നതിന് മുന്‍പ് തന്നെ കുട്ടിയെ കണ്ടെത്തി. ഡെയ്‌സി ഹാള്‍ എന്ന പെണ്‍കുട്ടിയെ കണ്ടെത്തിയതോടെ ചൈല്‍ഡ് റെസ്‌ക്യൂ അലര്‍ട്ട് റദ്ദാക്കുകയും ചെയ്തു. പൊതുജനങ്ങളും മാധ്യമങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്ന് പോലീസിന് സര്‍വ്വ പിന്തുണയും നല്‍കിയതാണ് കുട്ടിയെ ഇത്ര പെട്ടെന്ന് കണ്ടെത്താന്‍ സഹായിച്ചതെന്ന് പോലീസ് അറിയിച്ചു.

ഒരു സില്‍വര്‍ നിസ്സന്‍ ക്വഷാക്കി കാറിലായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മൗണ്ട് ജോയ് സ്‌ക്വയര്‍ ഭാഗത്താണ് കാര്‍ ഏറ്റവും അവസാനമായി കണ്ടെത്തിയതെന്നും നേരത്തെ പോലീസ് അറിയിച്ചിരുന്നു. ബേബി ഓണ്‍ബോര്‍ഡ് എന്ന സ്റ്റിക്കറൊട്ടിച്ച കാറിന്റെ ബൂട്ടിനകത്ത് ഒരു പട്ടിക്കൂറ്റും ഉണ്ടായിരുന്നു എന്നും പോലീസ് അറിയിച്ചു. ഇത്രയും പറഞ്ഞുകൊണ്ടായിരുന്നു പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചത്.

ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു ബേസ്‌ബോള്‍ ഹാറ്റ് ധരിച്ച വ്യക്തിയാണ് തട്ടിക്കൊണ്ടു പോകലിന്റെ പുറകിലെന്നും പോലീസ് അറിയിച്ചിരുന്നു. കുട്ടിയെ തിരികെ കിട്ടി എന്നല്ലാതെ ഇയാളെ പിടികൂടിയോ എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News