ലോകത്തെ ഏറ്റവും മികച്ച സ്‌നൈപ്പര്‍ യുക്രൈന്‍ സൈനികനോ? നാലായിരം മീറ്റര്‍ അകലെ നിന്നും വെടിയുതിര്‍ത്ത് ഒറ്റ ബുള്ളറ്റു കൊണ്ട് രണ്ട് റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ ഷാര്‍പ്പ് ഷൂട്ടര്‍! ആഗോള സ്‌നിപ്പിംഗ് രംഗത്ത് അത്ഭുതമെന്ന് ലോക മാധ്യമങ്ങള്‍; രണ്ട് തലയെടുത്തത് എ.ഐ സംവിധാനം ഉപയോഗിച്ച്

ലോകത്തെ ഏറ്റവും മികച്ച സ്‌നൈപ്പര്‍ യുക്രൈന്‍ സൈനികനോ?

Update: 2025-08-19 03:58 GMT

കീവ്: ഒറ്റ ബുള്ളറ്റ് കൊണ്ട് താന്‍ രണ്ട് പേരെ കൊന്നിട്ടുണ്ടെന്ന് വീമ്പടിക്കുന്ന ചില മുന്‍ പട്ടാളക്കാര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഒരിക്കലും നടക്കില്ല എന്ന് നമ്മള്‍ വിചാരിച്ചിരുന്ന ഇക്കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. എ.ഐ സംവിധാനം ഉപയോഗിച്ചാണ് ഒരു യുക്രൈന്‍ ഷാര്‍പ്പ് ഷൂട്ടര്‍ രണ്ട് റഷ്യക്കാരെ കൊന്നത്.

നാലായിരം മീറ്റര്‍ അകലെ നിന്നാണ് ഇയാള്‍ രണ്ട് റഷ്യന്‍ സൈനികരെ വെടിവച്ചു വീഴ്ത്തിയത്. സംഭവം ആഗോള സ്‌നിപ്പിംഗിന്റെ നിയമങ്ങള്‍ തന്നെ മാറ്റിയെഴുതി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉക്രെയ്‌നിലെ ഒരു ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ മറ്റൊരു യുക്രൈന്‍കാരന്‍ ഇക്കാര്യത്തില്‍ സ്ഥാപിച്ച ദീര്‍ഘദൂര കൊലപാതകത്തിനുള്ള ലോക റെക്കോര്‍ഡാണ് ഈ സൈനികന്‍ മറികടന്നത്.

ഈ മാസം പതിനാലിനാണ് ആഭ്യന്തരമായി നിര്‍മ്മിച്ച 14.5 എംഎം സ്‌നിപെക്‌സ് അലിഗേറ്റര്‍ റൈഫിള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. എ.ഐയുടേയും ഡ്രോേണകളുടേയും സഹായത്തോടെ ആണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. വെടിയുണ്ട ഒരു ജനാലയിലൂടെ കടന്നുപോയി അകത്തുള്ള രണ്ട് റഷ്യന്‍ സൈനികര്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ യുക്രൈനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ യൂറി ബുട്ടുസോവ് വീഡിയോയില്‍ ഇത് പകര്‍ത്തിയിരുന്നു.

ഷോട്ടിന്റെ കൃത്യതയും ദൂരവും കാണിക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. 2023 നവംബറില്‍ 'ലോര്‍ഡ് ഓഫ് ദി ഹൊറൈസണ്‍' റൈഫിള്‍ ഉപയോഗിച്ച് 3,800 മീറ്റര്‍ അകലെ നിന്ന് ഒരു റഷ്യന്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന ഉക്രേനിയന്‍ സ്‌നൈപ്പര്‍ വിയചെസ്ലാവ് കോവല്‍സ്‌കിയുടെ മുന്‍ റെക്കോര്‍ഡിനെയാണ് ഈ നേട്ടം മറികടക്കുന്നത്. 2017 ല്‍ ഇറാഖില്‍ ഒരു കനേഡിയന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സ്‌നൈപ്പര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇത്തരത്തില്‍ ആദ്യം തകര്‍ത്തത്.

യുക്രൈനിയന്‍ കമ്പനിയായ സാഡോ വികസിപ്പിച്ചെടുത്ത സ്നിപെക്‌സ് അലിഗേറ്റര്‍ റൈഫിള്‍ 2021 മാര്‍ച്ചില്‍ ഉക്രെയ്‌നിലെ സായുധ സേന ഔദ്യോഗികമായി അംഗീകരിച്ചു. 25 കിലോഗ്രാം ഭാരവും ഏകദേശം 2 മീറ്റര്‍ നീളവുമുള്ളതാണ് ഈ റൈഫിള്‍. എന്നാല്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എ.ഐ സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി ഇനിയും യുക്രൈന്‍ പുറത്തു വിട്ടിട്ടില്ല. യുക്രേനിയന്‍ പ്രതിരോധ സേനയും റഷ്യയും തമ്മില്‍ 148 ഏറ്റുമുട്ടലുകള്‍ ഉണ്ടായ മേഖലയിലാണ് ഈ സംഭവം നടന്നത്.




 


യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും, മേഖലയില്‍ തങ്ങളുടെ സേനയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി റഷ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത്. ഒരു പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയില്‍, പോക്രോവ്‌സ്‌കിന്റെ നിയന്ത്രണം ഉക്രേനിയന്‍, റഷ്യന്‍ സേനകള്‍ക്ക് അത്യന്താപേക്ഷിതമാണ്.

Tags:    

Similar News