കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കൂറ്റന്‍ ഇരുമ്പുഗേറ്റ് ദേഹത്തുവീണു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കൂറ്റന്‍ ഇരുമ്പുഗേറ്റ് ദേഹത്തുവീണു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
കാസര്‍കോട്: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കൂറ്റന്‍ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് രണ്ടര വയസ്സുകാരന്‍ അതിദാരുണമായി മരിച്ചു. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെയും റഹീമയുടെയും ഏകമകന്‍ അബുതാഹിറാണ് മരിച്ചത്. കുഞ്ഞ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റെയിലില്‍ ഉരുട്ടിനീക്കി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കൂറ്റന്‍ ഗേറ്റിന്റെ ക്ലാമ്പുകള്‍ പൊട്ടി കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ഉദുമയിലെയും കാസര്‍കോട്ടെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. മാഹിന്റെ പിതൃസഹോദരന്‍ മാങ്ങാട് കൂളിക്കുന്നിലെ പി.കെ.മൂസയുടെ വീട്ടുമുറ്റത്ത് ഇന്നലെ രാവിലെ 11.15ന് ആണ് അപകടം. ചൊവ്വാഴ്ച ഇവിടെ എത്തിയതാണ് മാഹിന്റെ കുടുംബം.