ഐഎസ്‌ഐ, ഹമാസ് പ്രതിനിധികള്‍ കഴിഞ്ഞ മാസം പാക് അധീന കശ്മീരില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇന്ത്യയെ ലക്ഷ്യമിട്ട് നടന്നത് വന്‍ആസൂത്രണം; ജമ്മുവില്‍ വ്യോമാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ തൊടുത്തുവിട്ടത് ഹമാസ് ഉപയോഗിക്കുന്ന തരം മിസൈലുകള്‍
ഇന്ത്യയെ ലക്ഷ്യമിട്ട് നടന്നത് വന്‍ആസൂത്രണം; ജമ്മുവില്‍ വ്യോമാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ തൊടുത്തുവിട്ടത് ഹമാസ് ഉപയോഗിക്കുന്ന തരം മിസൈലുകള്‍
ശ്രീനഗര്‍:ജമ്മുവില്‍ വ്യോമാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത് ഹമാസ് ഉപയോഗിക്കുന്നത് പോലുള്ള മിസൈലുകളെന്ന് പ്രതിരോധ വൃത്തങ്ങള്‍. കഴിഞ്ഞ മാസം ഐഎസ്‌ഐ, ഹമാസ് പ്രതിനിധികള്‍ പാക് അധീന കശ്മീരില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിന്റേത് പോലുള്ള മിസൈല്‍ പ്രയോഗ രീതി പാക്കിസ്ഥാന്‍ സേന അവലംബിക്കുന്നത് നിരീക്ഷിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്.
ജമ്മുവിലെ സത്വാരി, സാംബ, ആര്‍എസ് പുര, അര്‍ണിയ മേഖലകളില്‍ പാക്കിസ്ഥാന്‍ 8 മിസൈലുകള്‍ തൊടുത്തുവിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മിസൈലുകളെയും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി ഇടപെട്ട് തടുത്തു.
ഉധംപൂരില്‍ ഡ്രോണുകള്‍ കൊണ്ടായിരുന്നു ആക്രമണം. അവയും ആകാശത്തില്‍ വച്ച് തന്നെ നിര്‍വീര്യമാക്കി. സമാന രീതിയില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മറിലും ആക്രമണങ്ങള്‍ ഉണ്ടാവുകയും വിജയകരമായി ചെറുക്കുകയും ചെയ്തു.
ജലന്ധറിലെ പഞ്ചാബ്, രാജസ്ഥാനിലെ ബിക്കാനീര്‍, ജമ്മുവിലെ കിഷ്ത്വര്‍, അഖ്‌നൂര്‍, സാംബ എന്നിങ്ങനെ വിവിധ മേഖലകളിലും അമൃത്സറിലും അധികൃതര്‍ പൂര്‍ണമായി വൈദ്യുതി വിച്ഛേദിച്ചു.
ഡ്രോണ്‍ ആക്രമണങ്ങള്‍ ഏകദേശം 35 മിനിറ്റോളം നീണ്ടുനിന്നു. രാത്രി 8.45 മുതല്‍ 9.20വരെ. ആര്‍ക്കും ജീവഹാനിയോ നാശനഷ്ടമോ ഉണ്ടായില്ല. ജമ്മു, പത്താന്‍കോട്ട്്, ഉധംപൂര്‍ സൈനിക താവളങ്ങളെയാണ് പാക് ഡ്രോണുകള്‍ മുഖ്യമായി ലക്ഷ്യം വച്ചത്
പാക്കിസ്ഥാന്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിനോ?
ജമ്മു, ഉധംപൂര്‍, രജൗറി, പത്താന്‍കോട്ട്. സാംബ, ഏഖ്‌നൂര്‍ എന്നിവിടങ്ങള്‍ ലാക്കാക്കി ഏകദേശം 60 ഓളം വ്യോമാക്രമണങ്ങള്‍ ഉണ്ടായതായി മുന്‍ ജമ്മു-കശ്മീര്‍ ഡിജിപി എസ് പി വൈദ് പറഞ്ഞു. ഇത്രയും വലിയ ആക്രമണം അവര്‍ നടത്തിയിട്ടും അതിനെ ചെറുക്കാനും ആള്‍നാശം ഉണ്ടാക്കാതെ നോക്കാനും ഇന്ത്യന്‍ സേനയ്ക്ക് കഴിഞ്ഞു. പാക്കിസ്ഥാന്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിനാണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. അധികം വൈകാതെ അത് അഞ്ചായി വിഭജിക്കപ്പെടും' മുന്‍ ഡിജിപി പറഞ്ഞു.
നൗഷേരയില്‍ രണ്ടു പാക് ഡ്രോണുകള്‍ വീഴ്ത്തി
ജമ്മു-കശ്മീരിലെ നൗഷേരയില്‍ രണ്ടു ഡ്രോണുകള്‍ വെടിവച്ചുവീഴ്ത്തി. ഇവിടെ ഇരുപക്ഷവും പരസ്പരം വെടിവെപ്പ് തുടരുകയാണ്.