കൊച്ചിയിൽ ഭീതി പടർത്തി 'മഞ്ഞപ്പിത്ത' വ്യാപനം; ആശങ്ക; 29 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; പരിഭ്രാന്തിയിൽ നാട്ടുകാർ; 3 വാർഡുകൾ 'റെഡ്' സോണിൽ; മുൻകരുതലുകൾ പാലിക്കണമെന്ന് മുന്നറിയിപ്പ്;മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു;അതീവ ജാഗ്രത..;കളമശേരി നഗരസഭയിൽ നടക്കുന്നത്!
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ഇതോടെ നാട്ടുകാർ എല്ലാം ഒരുപോലെ ആശങ്കയിലായിരിക്കുകയാണ്. നഗരത്തിലെ വിവിധ വാര്‍ഡുകളിലായാണ് നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിച്ചു.
ഇപ്പോൾ 29 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ച എറണാകുളം കളമശ്ശേരി നഗരസഭ പരിധിയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച മൂന്നു വാർഡുകളിലെ രോഗലക്ഷണം ഉള്ളവരെ അടക്കം ക്യാമ്പിൽ പരിശോധിക്കുകയും ചെയ്തു.
കളമശേരി നഗരസഭയിലെ 10,12,13 വാര്‍ഡുകളിലെ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് നഗരസഭയും ആരോഗ്യ വകുപ്പും. 29 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു പിന്നാലെ നഗരസഭയിലെ മൂന്ന് വാര്‍ഡുകളിൽ അതിതീവ്ര ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തെ വ്യാപര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിൽ പരിശോധനയും ബോധവത്കരണവും തുടരുകയാണ്. എച്ച് എം ടി കോളനി എൽ പി സ്കൂളിലാണ് പ്രത്യേക മെഡിക്കൽ ക്യാമ്പ്.
കളമശേരി മെഡിക്കൽ കോളേജിന് പുറമെ സ്വകാര്യ ആശുപത്രികളിലും രോഗികളുണ്ട്. രോഗവ്യാപനത്തിന് ഇടയാക്കിയ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നതും തുടരുകയാണ്.
വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും പരിശോധനകളും നടന്നുവരുന്നുണ്ട്. ജനങ്ങൾ അധികൃതരുടെ മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.