തീപിടിച്ച കാറില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ കൈകാലുകളും മുഖവും ബാക്കിയുണ്ടായിരുന്നില്ല; ലോകത്തെ ആദ്യ സമ്പൂര്‍ണ മുഖമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചയാള്‍ക്ക് ഒടുവില്‍ പ്രണയജീവിതവും
തീപിടിച്ച കാറില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ കൈകാലുകളും മുഖവും ബാക്കിയുണ്ടായിരുന്നില്ല. രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ ഈ അപകടത്തിന് ശേഷം ലോകത്തെ ആദ്യ സമ്പൂര്‍ണ മുഖമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചയാള്‍ക്ക് ഒടുവില്‍ പ്രണയജീവിതവും കൈവന്നിരിക്കുകയാണ്. 33 വയസ്സുള്ള ജെസിക്കാ കോബിയാണ് ജോയുടെ ജിവിതപങ്കാളിയായി എത്തുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.
ജോയിക്കുണ്ടായി ദുരന്തം അറിഞ്ഞതിന് ശേഷം ജെസിക്കാ ഇന്‍സ്റ്റാഗ്രാമില്‍ ഒരു മെസേജ് അയക്കുകയായിരുന്നു. പിന്നീട് ജോ റിപ്ലെ നല്‍കുകയും ചെയ്തു. ഈ സംഭാഷണം എപ്പോഴും തുടര്‍ന്നു. പിന്നീട് സ്ഥിരം മെസേജ് അയക്കുകയും പിന്നീട് ഇത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.
ജെസിക്ക തന്നെയാണ് ജോയും താനും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. അവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ജെസിക്ക് കറുത്ത വസ്ത്രത്തിലും അതിന് ചേരുന്ന ആഭരണങ്ങളും അണിഞ്ഞാണ് വിവാഹനിശ്ചയത്തിന് എത്തിയത്. ജോ ഒരു മഞ്ഞ ടോപ്പും കറുത്ത പാന്റും തിരഞ്ഞെടുത്തു. തങ്ങളുടെ ബന്ധത്തിന്റെ അടുത്ത ഘട്ടം ആഘോഷിക്കുമ്പോള്‍, എപ്പോഴും എന്റെ പ്രണയം' എന്ന അടിക്കുറുപ്പോടെയാണ് ഇവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
അവരുടെ പ്രണയത്തെക്കുറിച്ച് ജെസീക്ക മുമ്പ് തുറന്നുപറഞ്ഞിരുന്നു 'ഞങ്ങള്‍ ആദ്യം വളരെ ദൂരെനിന്നാണ് പ്രണയിക്കുന്നത്. പിന്നീട് ജോയുമായി അടുത്ത് പ്രണയിക്കുന്നത്. അവന്‍ വളരെ ശാന്തനായ ഒരു വ്യക്തിയാണ്. വളരെ അറിവുണ്ട് ജോയിക്ക്. ഈ സ്വാഭാവം നമ്മക്ക് അയാളിലേക്ക് ആകര്‍ഷണം കൂട്ടും. അവന്‍ സൗമ്യനും ദയയുള്ളവനും വളരെ ധൈര്യശാലിയുമാണ്. അതാണ് ജോയിലേക്ക് എന്നെ അടുപ്പിച്ചത്.
ജോ കടന്ന പോയ പ്രതിസന്ധി ഘട്ടത്തെ എല്ലാം വളരെ പൊസിറ്റീവായാണ് നേരിട്ടത്. അവനെ ഞാന്‍ അവനായി തന്നെയാണ് സ്‌നേഹിക്കുന്നത്. ജോയുടെ ശസ്ത്രക്രിയ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരോഗ്യ വ്യവസായത്തിനും ഒരു അത്ഭുതമായിരുന്നു. കാരണം ഡോക്ടര്‍മാര്‍ ഈ പ്രക്രിയയ്ക്ക് തുടക്കത്തില്‍ ആറ് ശതമാനം മാത്രമായിരുന്നു വിജയം. ഈ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് ജോ നന്ദി പറഞ്ഞു. ജോ പതുക്കെ അവന്റെ ജീവിതത്തിലേക്ക് തിരികെ വരുവാണ്. വീണ്ടും വണ്ടി ഓടിക്കാന്‍ തുടങ്ങിയിരിക്കുന്നു.