ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; ജിയോയും ഒരുങ്ങി തന്നെ; ഐപിഎല്‍ കാണാന്‍ കിടിലിന്‍ സബസ്‌ക്രിപ്ഷന്‍ ഒരുക്കി ജിയോ; 5ജിബി ഡാറ്റയും; അതും കുറഞ്ഞ വിലയ്ക്ക്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും പ്രചാരമുള്ള കായിക വിനോദമെന്ന നിലയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ഇന്ത്യക്കാരുടെ വികാരമാണ്. ഏത് വിധേനയും അവ കാണാനായി അവര്‍ തയ്യാറാവാറുണ്ട്. അടുത്തകാലത്തായി സാറ്റലൈറ്റ് ചാനലുകള്‍ക്ക് പുറമേ ഒടിടി പ്ലാറ്റ്ഫോമുകളും ക്രിക്കറ്റ് മത്സരങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തു വരുന്നുണ്ട്.
ഇതോടെ ഇന്ത്യക്കാര്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇവയെ തന്നെയാണ് ആശ്രയിക്കുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫി മത്സരം ജിയോ ഹോട്ട്‌സ്റ്റാര്‍ പ്ലാറ്റ്ഫോമില്‍ ലൈവായി കണ്ടവരുടെ എണ്ണം 50 കോടിക്ക് മുകളില്‍ ആയിരുന്നു. ഇതോടെ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഉപഭോക്താക്കളെ പിടിക്കാന്‍ പുതിയ മാര്‍ഗം തേടുകയാണ്.
അതാണ് മൊബൈല്‍ റീചാര്‍ജിന് ഒപ്പമുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍. ഇപ്പോഴിതാ ഈ വഴിയേ പോവുകയാണ് ജിയോയും. തങ്ങളുടെ സ്വന്തം പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ ആണ് ഇക്കുറി അവര്‍ നല്‍കുന്നത്. അതും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ലക്ഷ്യമിട്ടാണ് ഈ പ്ലാന്‍ എന്നത് നിസംശയം പറയാം.
കാരണം മൂന്ന് മാസത്തോളം കാലാവധി നല്‍കുന്ന പ്ലാനാണ് ഇത്. ഐപിഎല്‍ ആവട്ടെ ഏതാണ്ട് മെയ് അവസാനം വരെയുണ്ടാവും. ഇതോടെ ഉപഭോക്താക്കള്‍ക്ക് തികഞ്ഞ ആകാംക്ഷയിലാണ്. സാധാരണ ജിയോ റീചാര്‍ജ് പ്ലാനുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങള്‍ ഇതിലുണ്ട് എന്നതാണ് പ്രധാന കാര്യം. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍ എന്ന് നമുക്ക് നോക്കാം.
ജിയോ 100 രൂപ റീചാര്‍ജ് പ്ലാന്‍
വെറും 100 രൂപ മാത്രം മുടക്കിയാല്‍ നിങ്ങള്‍ക്ക് മികച്ച അനുകൂല്യങ്ങള്‍ നല്‍കുന്നതാണ് ഈ റീചാര്‍ജ് പ്ലാനുകള്‍. ഈ പ്ലാന്‍ 90 ദിവസത്തേക്ക് സൗജന്യ ജിയോഹോട്ട്‌സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു, ഇത് എല്ലാ ഉപയോക്താക്കള്‍ക്കും എക്സ്‌ക്ലൂസീവ് ഷോകള്‍, സിനിമകള്‍, തത്സമയ സ്പോര്‍ട്സ് ഇവന്റുകള്‍ എന്നിവ കാണാന്‍ അവസരം നല്‍കും. മാര്‍ച്ച് 22 ന് ഐപിഎല്‍ ആരംഭിക്കാന്‍ പോകുന്നതിനാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതൊരു നല്ല ഓപ്ഷനാണ്.
ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന് പുറമേ, സ്ട്രീമിംഗിനോ ബ്രൗസിംഗിനോ ഉപയോഗിക്കാന്‍ കഴിയുന്ന 5 ജിബി ഹൈ-സ്പീഡ് ഡാറ്റയും ലഭ്യമാണ്. ഈ പ്ലാനില്‍ വോയ്സ് കോളിംഗ് അല്ലെങ്കില്‍ എസ്എംഎസ് സേവനങ്ങള്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് പ്രധാനം. ഈ സവിശേഷതകള്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് രു അടിസ്ഥാന പ്ലാനുമായി ചേര്‍ത്ത് കൊണ്ട് ഇത് ഉപയോഗിക്കാവുന്നതാണ്.
149 രൂപ വിലയുള്ളതും സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതുമായ ജിയോ ഹോട്ട്സ്റ്റാറിന്റെ മൊബൈല്‍-ഒണ്‍ലി സബ്സ്‌ക്രിപ്ഷനില്‍ നിന്ന് ഇത് വേറിട്ട് നില്‍ക്കുന്നു. പുതിയ പ്ലാന്‍ ഉപയോക്താക്കളെ മൊബൈലിലും സ്മാര്‍ട്ട് ടിവികളിലും ജിയോ ഹോട്ട് സ്റ്റാര്‍ കാണാന്‍ അനുവദിക്കുന്നു, അതും വെറും 100 രൂപയ്ക്ക്.