എസി മൊയ്തീന്‍ എ67, അക്യൂസ്ഡ് 68 കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്; എംഎം വര്‍ഗ്ഗീസും കെ രാധാകൃഷ്ണന്‍ എംപിയും അടുത്ത രണ്ട് പ്രതികള്‍; ഏര്യാ സെക്രട്ടറിയും രണ്ട് ലോക്കല്‍ സെക്രട്ടറിമാരും പ്രതികള്‍; കരുവന്നൂരിലെ പണം കൊള്ളയടിച്ചത് സിപിഎം എന്ന് ഇഡിയുടെ അന്തിമ കുറ്റപത്രം; 180 കോടിയുടെ നേട്ടം പ്രതികളുണ്ടാക്കി; തട്ടിപ്പില്‍ പാര്‍ട്ടിയും പ്രതി; കേരളത്തില്‍ ഇത്തരമൊരു ചാര്‍ജ് ഷീറ്റ് ഇതാദ്യം
എറണാകുളം:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു.സിപിഎം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കി.പാര്‍ട്ടിയെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എം എം വര്‍ഗീസ്, എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെ പ്രതികളാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മ്മല്‍ കുമാര്‍ മോഷ കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടിയുണ്ട്.. മൊത്തം പ്രതികള്‍ 83 ആയി. തട്ടിപ്പ് നടത്തിയത് വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ സ്വത്തുക്കളില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടിയാണ്. അന്തിമ കുറ്റപത്രത്തില്‍ പ്രതിയാക്കപ്പെട്ടത് സിപിഎം പാര്‍ട്ടി ഉള്‍പ്പെടെ 8 രാഷ്ട്രീയ പ്രവര്‍ത്തകരാണ്: ആദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിയാകുന്നത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ വിചാരണയും വിധിയുമെല്ലാം കേരള രാഷ്ട്രീയത്തെ ഏറെ സ്വാധീനിക്കും. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇഡിയുടെ ഈ നിര്‍ണ്ണായക നീക്കം.
കേസിലെ പ്രധാന രാഷ്ട്രീയ പ്രതികള്‍ ചുവടെ
1. A64- Madhu Ambalapuram (wadakkanchery Councilor)
2. A67- A.C. Moitheen
3. A68- Communist Party of India (Marxist)
4. A69- M M Varghese
5. A70- K. Radhakrishnan MP
6. A71- A R Peethabaran, Secretary (Porathussery North Local committee)
7. A72- M B Raju, Secretary ( Porathussery South LC)
8. A73- K C Premarajan, Secretary, Iringalakuda Area committee.
A56- George A J
A57- Joseph A J
A58- Joseph E F
A59- Shijin
A60- Anil kumar K D
A61- Sibin A R
A62- Sunny T T
A63- Sreejith P
A65- Roshan Narayanan
A74- Sudevan V G
A75- Abdhuk Gafoor
A76- Vince Varghese
A77- Jayan K V
A78- Sukumaran O A
A79- Sadanandhan C K
A80- Joy P J
A81- Arun P R
A82- Jinlal C V
A83- Sunil Kumar K K
തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്തിമ കുറ്റപത്രമാണ് തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ സമര്‍പ്പിക്കച്ചത്. കരുവന്നൂര്‍ ബാങ്ക് വഴി കളളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ടിലുളളത്. അസിസ്റ്റന്റ് ഡയറക്ടര്‍ നിര്‍മല്‍ കുമാര്‍ മോച്ഛയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അഡ്വ. സന്തോഷ് ജോസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബാങ്കിലെ രഹസ്യ അക്കൗണ്ടുകള്‍ വഴി സിപിഎമ്മിന്റെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ടിലുള്ളത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കള്ളപ്പണ ഇടപാട് നടന്നതെന്നുമാണ് ഇഡി കണ്ടെത്തല്‍. കള്ളപ്പണ ഇടപാട് നടന്ന രഹസ്യ അക്കൗണ്ടുകളെക്കുറിച്ച് ആദായ നികുതി റിട്ടേണുകളില്‍ വിവരങ്ങളുണ്ടായിരുന്നില്ലെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നത് പ്രതിസന്ധിയിലായതോടെ 'റോസ്വാലി' മാതൃക പരീക്ഷിക്കാന്‍ ഇഡി ഒരുങ്ങുന്നതായും സൂചനയുണ്ട്. പശ്ചിമ ബംഗാളിനെ ഉലച്ച റോസ്വാലി ചിട്ടി തട്ടിപ്പില്‍ 31 ലക്ഷം നിക്ഷേപകരുടെ 17,520 കോടിയാണ് നഷ്ടമായത്. ഇതില്‍ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി ചെയര്‍മാനായി അസറ്റ് ഡിസ്‌പോസല്‍ കമ്മിറ്റിയെ (എഡിസി) നിയോഗിക്കുകയായിരുന്നു.
ഇതുവരെ 32,319 നിക്ഷേപകര്‍ക്ക് 22 കോടി രൂപ തിരികെ നല്‍കി. ഇതേ രീതിയില്‍ കരുവന്നൂരിനും എഡിസി കൊണ്ടുവരാനാണ് നീക്കം. കരുവന്നൂര്‍ തട്ടിപ്പില്‍ പണം നഷ്ടമായ ആറുപേര്‍ കഴിഞ്ഞവര്‍ഷം കോടതിയെ സമീപിച്ചിരുന്നു. ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളില്‍നിന്ന് തങ്ങള്‍ക്ക് നഷ്ടമായ പണം തിരികെ ലഭിക്കണമെന്നായിരുന്നു ആവശ്യം. തുക കൈമാറുന്നതിന് എതിര്‍പ്പില്ലെന്ന് കോടതിയില്‍ ഇഡി വ്യക്തമാക്കി.
കണ്ടുകെട്ടിയ സ്വത്തുക്കള്‍ കരുവന്നൂര്‍ ബാങ്കിന് കൈമാറാം, ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കട്ടെ എന്ന നിലപാടാണ് ഇഡി സ്വീകരിച്ചത്. ബാങ്കിനെ 10 തവണ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാതായതോടെ ഇക്കാര്യം ഇഡി കോടതിയെ അറിയിച്ചു. നിലവില്‍ ബാങ്കിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കണ്ടുകെട്ടിയതില്‍ സിപിഎമ്മിന്റേത് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഉള്ളതിനാല്‍, അത് ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതില്‍ സിപിഎമ്മിന് മുന്‍തൂക്കമുള്ള ഭരണസമിതി എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്നു കാണണം.