'പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനം; ആരു പറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുന്നു, ഒരു പരിശോധനയും ആവശ്യമില്ല; അന്‍വറിന് കോണ്‍ഗ്രസ് പശ്ചാത്തലം'; നിലമ്പൂര്‍ എംഎല്‍എയെ പൂര്‍ണമായി തള്ളി മുഖ്യമന്ത്രി

പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനം

Update: 2024-09-21 07:44 GMT

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ പി ശശിക്കതെിരെ നടത്തിയ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ഒരു തെറ്റായ കാര്യവും ഇല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

പൊളിറ്റിക്കല്‍ സെക്രട്ടറി സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാര്‍ട്ടി നിയോഗിച്ച് എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. ഒരു പരിശോധനയും അക്കാര്യത്തില്‍ ആവശ്യമില്ല -മുഖ്യമന്ത്രി പറഞ്ഞു.

അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല അവിടെ ഇരിക്കുന്നത്. നിയമപ്രകാരമുള്ള നടപടി മാത്രമേ സ്വീകരിക്കാനാകൂ. നിയമപ്രകാരം സ്വീകരിക്കാന്‍ കഴിയാത്ത എന്തെങ്കിലും കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായും ചെയ്തിട്ടുണ്ടാകില്ല. ചെയ്യാത്തതിനൊക്കെയുള്ള വിരോധം വെച്ച് വിളിച്ച് പറഞ്ഞാല്‍ അങ്ങിനെയൊന്നും മാറ്റുന്നതല്ല അത്തരം ആളുകളെ, അത് മനസ്സിലാക്കണം -മുഖ്യമന്ത്രി വ്യക്തമക്കി.

പി വി അന്‍വറിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി, ഇടതുപക്ഷ പശ്ചാത്തലമില്ല, എന്തിന് ഫോണ്‍ ചോര്‍ത്തി ?

ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്.

പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാന്‍ ശ്രമിച്ചു.

മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്. അന്‍വര്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഞാനും മറുപടി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

അന്‍വര്‍ ആരോപണമുന്നയിച്ച എഡിജിപി അജിത് കുമാറിനെ പൂര്‍ണ്ണമായും സംരക്ഷിച്ചും അന്‍വറിനെ പൂര്‍ണ്ണമായും തളളിയുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എഡിജിപി എംആര്‍ അജിത് കുമാറിനെതിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പിവി അന്‍വര്‍ സ്വീകരിച്ച പരസ്യ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തല്‍ അടക്കം അന്വേഷിക്കുമെന്നും പിണറായി തുറന്നടിച്ചു.

Tags:    

Similar News